ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ ചരക്കു കപ്പലിൽ കുടുങ്ങി 3 മലയാളികൾ

ശ്യാംനാഥ് ശനിയാഴ്ച  ഭാര്യയോട് സംസാരിച്ചിരുന്നു പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി.

author-image
Rajesh T L
New Update
cargo ship

ഇറാൻ നാവികർ കപ്പലിലേക്ക് ഹെലികോപ്റ്ററിൽ ഇറങ്ങുന്ന ദൃശ്യങ്ങൾ , ധനേഷ്‌,ശ്യാംനാഥ് എന്നിവർ

Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട്: ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേലി ചരക്കുകപ്പലില്‍ മലയാളികളും. മൂന്ന് മലയാളികള്‍ ഉള്‍പ്പടെ 25 ജീവനക്കാരാണ് കപ്പലിലുള്ളത്‌. ഇതില്‍ 17 പേരും ഇന്ത്യക്കാരാണ്. രാമനാട്ടുകര സ്വദേശിയായ ശ്യാംനാഥ് തേലംപറമ്പത്ത്  പാലക്കാട് കേരളശ്ശേരി വടശ്ശേരി സ്വദേശി സുമേഷും വയനാട് കാട്ടിക്കുളം പാല്‍വെളിച്ചം പൊറ്റെങ്ങോട്ട് സ്വദേശിയായ പി.വി.ധനേഷുമാണ് കപ്പലിലുള്ള മലയാളികള്‍.

ശനിയാഴ്ച ശ്യാംനാഥ്  ഭാര്യയോട് സംസാരിച്ചിരുന്നു. അപ്പോള്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി. ദുബായില്‍നിന്ന് മുംബൈയിലെ നവഷേവ തുറമുഖത്തേക്ക് വരുകയായിരുന്ന എം.എസ്.സി. ഏരീസ് എന്ന കപ്പലാണ് ഹോര്‍മുസ് കടലിടുക്കില്‍വെച്ച് ഇറാൻറെ ഔദ്യോഗികസേനാ വിഭാഗമായ റെവല്യൂഷണറി ഗാര്‍ഡ് കോര്‍ (ഐ.ആര്‍.ജി.സി.) ശനിയാഴ്ച പിടിച്ചെടുത്ത് തീരത്തേക്കടുപ്പിച്ചത്. 

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഡിയാക് മാരിടൈമിന്റേതാണ് പോര്‍ച്ചുഗീസ് പതാക നാട്ടിയ എം.എസ്.സി. ഏരീസ് എന്ന കണ്ടെയ്നര്‍ കപ്പല്‍. കപ്പലിലെ സെക്കന്‍ഡ് എഞ്ചിനീയറാണ് ശ്യാംനാഥ്.തേര്‍ഡ്‌ ഓഫീസറാണ്  സുമേഷ്.  കപ്പലിലെ സെക്കന്‍ഡ് ഓഫീസറായിട്ടാണ് പി.വി. ധനേഷ് ജോലി ചെയ്തിരുന്നത്.

iran attack malayalees israel cargo ship