ഇറാനില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജൂണ്‍ 28ന് നടക്കും

ജുഡീഷ്യറി ചീഫ് ഗൊലാംഹുസൈന്‍ മൊഹ്സെനി-ഇജെയ്, പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബക്കര്‍ ഖാലിബാഫ്, നിയമകാര്യ വൈസ് പ്രസിഡന്റ് മുഹമ്മദ് ദെഹ്ഖാന്‍, എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തിരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചത്.

author-image
Rajesh T L
New Update
iran election

Iran President Dies In Chopper Crash Presidential Polls On June 28

Listen to this article
0.75x 1x 1.5x
00:00 / 00:00

ഇറാനില്‍ 14ാമത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജൂണ്‍ 28ന് നടക്കും. നിലവില്‍ താല്‍ക്കാലിക പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന മുഹമ്മദ് മുഖ്ബര്‍, ജുഡീഷ്യറി ചീഫ് ഗൊലാംഹുസൈന്‍ മൊഹ്സെനി-ഇജെയ്, പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബക്കര്‍ ഖാലിബാഫ്, നിയമകാര്യ വൈസ് പ്രസിഡന്റ് മുഹമ്മദ് ദെഹ്ഖാന്‍, ഇറാനിയന്‍ ഭരണഘടനാ സമിതിയുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തിരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചത്. ഇറാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 131 അനുസരിച്ച് പ്രസിഡന്റ് അധികാരത്തിലിരിക്കെ മരിക്കുകയോ, അസുഖബാധിതനാവുകയോ ചെയ്താല്‍ പരമോന്നത നേതാവിന്റെ അനുമതിയോടെ രാജ്യത്തെ ആദ്യത്തെ വൈസ് പ്രസിഡന്റിന് ഇടക്കാല പ്രസിഡന്റാകാം. 50 ദിവസത്തിനുള്ളില്‍ പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തണം.  2025ലാണ് ഇനി ഇറാനില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.

Iran President