ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതായി സംശയം

ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായും സംശയമുണ്ട്

author-image
Sukumaran Mani
New Update
Iran

Iran President

Listen to this article
0.75x 1x 1.5x
00:00 / 00:00

ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷിട്ങ്ങള്‍ കണ്ടെത്തിയതായി റിപ്പോർട്ട്. അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് രക്ഷാദൗത്യ സംഘം അറിയിച്ചതായി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സംശയമുള്ളതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടതെ ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായി സംശയമുണ്ട്. മഴയും മൂടല്‍മഞ്ഞും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുകയാണ്. രക്ഷാദൗത്യത്തിന് സഹായവുമായി റഷ്യയും തുര്‍ക്കിയും രംഗത്തുണ്ട്.

അസര്‍ബൈജാന്‍-ഇറാന്‍ അതിര്‍ത്തിയിലെ മലനിരകളിലാണ് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെയും വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍-അബ്ദുള്ളാഹിയനെയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇന്നലെ രാത്രിയോടെ അപകടത്തില്‍പ്പെട്ടത്. അസര്‍ബൈജാന്‍-ഇറാന്‍ അതിര്‍ത്തിയിലെ മലനിരകളിലാണ് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെയും വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍-അബ്ദുള്ളാഹിയനെയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇന്നലെ രാത്രിയോടെ അപകടത്തില്‍പ്പെട്ടത്. ഇതിനിടെ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്കണ്ഠ രേഖപ്പെടുത്തി. ഇറാന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായും പ്രസിഡന്റിന്റെയും കൂടെയുണ്ടായിരുന്നവരുടെയും ക്ഷേമത്തിനായി പ്രാര്‍ഥിക്കുന്നവെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

കടുത്ത തണുപ്പുള്ള പ്രദേശത്താണ് അപകടം നടന്നത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് വ്യോമ മാര്‍ഗ്ഗമുള്ള പരിശോധന സാധ്യമല്ലെന്നാണ് ഇര്‍ന റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനങ്ങളോ ഹെലികോപ്റ്ററും ഉപയോഗിച്ചുള്ള തിരച്ചിലും സാധ്യമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കരമാര്‍ഗ്ഗമുള്ള തിരച്ചിലാണ് നടക്കുന്നത്. ഇറാനിയന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍-അബ്ദുള്ളാഹിയനും ഇറാന്റെ തെക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യാ ഗവര്‍ണര്‍ മാലിക് റഹ്‌മതി അടക്കമുള്ളവര്‍ ഇറാനിയന്‍ പ്രസിഡന്റിനൊപ്പം ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. ഇറാനിയന്‍ പ്രസിഡന്റിനായി മഷാദ് നഗരത്തിലെ ഇമാം റെസ ദേവാലയത്തില്‍ അടക്കം രാജ്യത്തുടനീളം ആളുകള്‍ പ്രാര്‍ത്ഥിക്കുന്ന ദൃശ്യങ്ങള്‍ സ്റ്റേറ്റ് ടിവി സംപ്രേഷണം ചെയ്തു.

അണക്കെട്ട് ഉദ്ഘാടനത്തിനായാണ് ഇറാന്‍ പ്രസിഡന്റ് അസര്‍ബൈജാനിലെത്തിയത്. അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അല്‍യേവിനൊപ്പമാണ് അണക്കെട്ട് ഉദ്ഘാടനം ചെയ്തത്. അസര്‍ബൈജാനും ഇറാനും ചേര്‍ന്ന് അരാസ് നദിയില്‍ നിര്‍മിച്ച മൂന്നാമത്തെ അണക്കെട്ടിന്റെ ഉദ്ഘാടനമായിരുന്നു നടന്നത്. മെയ് 19നായിരുന്നു റെയ്‌സി അസര്‍ബൈജാനിലെത്തിയത്. നേരത്തെ 2023 ടെഹ്റാനിലെ അസര്‍ബൈജാന്‍ എംബസിക്ക് നേരെയുണ്ടായ വെടിവെയ്പ്പും ഇറാന്റെ ഷിയാനേതൃത്വം പ്രധാന ശത്രുവായി കാണുന്ന ഇസ്രായേലുമായുള്ള അസര്‍ബൈജാനിന്റെ നയതന്ത്ര ബന്ധങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്ന പശ്ചാത്തലത്തിലായിരുന്നു റെയ്‌സിയുടെ അസര്‍ബൈജാന്‍ സന്ദര്‍ശനം.

helicopter crash Iran President