ഹനിയെ വധം: തിങ്കളാഴ്ച പുലര്‍ച്ചെ ഇറാന്‍ തിരിച്ചടിക്കുമെന്ന് സൂചന; മുന്നറിയിപ്പുമായി യു.എസും ഇസ്രയേലും

ഇറാന്റെ ഭാഗത്തുനിന്ന് തിരിച്ചടി ഉണ്ടാകുമെന്ന് വിലയിരുത്തുന്ന സാഹചര്യത്തില്‍ തന്നെയാണ് യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് ജനറല്‍ മൈക്കല്‍ കുരില, നേരത്തെ തന്നെ നിശ്ചയിച്ച സന്ദര്‍ശനത്തിന്റെ ഭാഗമായി മധ്യേഷ്യയില്‍ എത്തിയിരിക്കുന്നത് എന്നതും ചർച്ചയാവുകയാണ് .

author-image
Vishnupriya
New Update
ira

ഹനിയെയുടെ കൊലപാതകത്തിൽ പ്രതിഷേധിക്കുന്ന ടെഹ്‌റാൻ യൂണിവേഴ്‌സിറ്റി കൗൺസിൽ അംഗങ്ങൾ. (ഫയൽചിത്രം)

Listen to this article
0.75x 1x 1.5x
00:00 / 00:00

വാഷിങ്ടണ്‍: ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയെയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യ യുദ്ധത്തിനായി തയ്യാറെടുക്കുന്നതായി സൂചനകള്‍. ഹനിയെയുടെയും ഹിസ്ബുള്ള മിലിട്ടറി തലവന്‍ ഫുവാദ് ഷുക്‌റിന്റെയും കൊലപാതകത്തിനുള്ള തിരിച്ചടി എന്ന നിലയ്ക്ക് ഇറാനും അവരുടെ കൂട്ടാളികളും തിങ്കളാഴ്ച പുലര്‍ച്ചെ തന്നെ ഇസ്രയേലിനെ ആക്രമിച്ചേക്കുമെന്ന് അമേരിക്കയിലെയും ഇസ്രയേലിലെയും ഉന്നതോദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നതായി ആക്‌സിയോസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്റെ ഭാഗത്തുനിന്ന് തിരിച്ചടി ഉണ്ടാകുമെന്ന് വിലയിരുത്തുന്ന സാഹചര്യത്തില്‍ തന്നെയാണ് യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് ജനറല്‍ മൈക്കല്‍ കുരില, നേരത്തെ തന്നെ നിശ്ചയിച്ച സന്ദര്‍ശനത്തിന്റെ ഭാഗമായി മധ്യേഷ്യയില്‍ എത്തിയിരിക്കുന്നത് എന്നതും ചർച്ചയാവുകയാണ് . ലെബനനിലെ ബെയ്‌റൂത്തില്‍വെച്ച് ചൊവ്വാഴ്ചയാണ് ഷുക്‌റിനെ ഇസ്രയേല്‍ കൊലപ്പെടുത്തിയത്. ഈ കൊലപാതകത്തിന് 24 മണിക്കൂര്‍ തികയും മുന്‍പേ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍വെച്ച് ഹനിയെയും കൊല്ലപ്പെട്ടു. അതേസമയം ഹനിയെയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇസ്രയേല്‍ ഏറ്റെടുക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടുമില്ല.

ഏറ്റുമുട്ടൽ സാധ്യതയുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും മേഖലയിലേക്ക് അയക്കുമെന്ന് യു.എസ്. അറിയിച്ചു. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമായ ലെബനനില്‍ നിന്ന് എത്രയും വേഗം മടങ്ങണമെന്ന് യു.എസ്., യു.കെ., ഫ്രാന്‍സ്, കാനഡ,  തുടങ്ങിയ പാശ്ചാത്യരാജ്യങ്ങള്‍ അവരുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പും നല്‍കിക്കഴിഞ്ഞു. പല വിമാനക്കമ്പനികളും സര്‍വീസുകള്‍ റദ്ദാക്കിയിട്ടുമുണ്ട്. മേഖലയിലെ സാഹചര്യം രൂക്ഷമായ പശ്ചത്തലത്തില്‍ ജോര്‍ദാന്‍ വിദേശകാര്യമന്ത്രി അയ്മന്‍ സഫദി, ഞായറാഴ്ച ഇറാന്റെ സന്ദര്‍ശിക്കുകയും വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

Ismail Haniyeh iran attack israel