മോസ്‌കോ :റഷ്യ യുക്രെയിൻ യുദ്ധം ആയിരം ദിവസം പിന്നിടുമ്പോൾ ആണവായുധ നയം തിരുത്തി റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ . ആണവ ആക്രമണം ഉണ്ടായാൽ മാത്രമേ തങ്ങളും ആണവായുധം പ്രയോഗിക്കുള്ളുവെന്ന നയത്തിലാണ് പുടിൻ മാറ്റം വരുത്തിയത് പാശ്ചാത്യ രാജ്യങ്ങൾക്കും യുക്രെയിനുമെതിരെ ആവശ്യമുള്ളപ്പോൾ ആണവായുധങ്ങൾ ഉപയോഗിക്കാമെന്ന് പറയുന്ന പുതിയ നയത്തിൽ പുടിൻ ഒപ്പുവച്ചു .യു എസ് നിർമിത ബാലിസ്റ്റിക് മിസൈലുകൾ യുക്രെയിൻ റഷ്യയ്‌ക്കെതിരെ പ്രയോഗിച്ചതിനു പിന്നാലെയാണ് ഈ നടപടി. കഴിഞ്ഞ ദിവസം ബ്രയൻസ്ക് പ്രവിശ്യയിലെ സൈനിക കേന്ദ്രത്തിനു നേരെ യുക്രെയിൻ ആക്രമണം നടത്തിയിരുന്നു. ആറിൽ അഞ്ചും റഷ്യ തകർത്തപ്പോൾ ഒരു മിസൈൽ സൈനിക കേന്ദ്രത്തിൽ പതിച്ചിരുന്നു
ഒരു ആണവ രാഷ്ട്രത്തിന്റെ പങ്കാളിത്തത്തോടെ, ആണവ ഇതര രാഷ്ട്രം നടത്തുന്ന ആക്രമണങ്ങളെ സംയുകത ആക്രമണമായി കണക്കാക്കപ്പെടും എന്നതാണ് പുതിയ നയം. സഖ്യ രാജ്യങ്ങളിൽ നിന്നുള്ള ഭീഷണിയുടെ അടിസ്ഥാനത്തിൽ നയം പരിഷ്കരിക്കുന്നതിനെ കുറിച്ചുള്ള പരാമർശങ്ങൾക്കും അഭ്യൂഹങ്ങൾക്കും ശേഷം ഒരു മാസം കഴിഞ്ഞാണ് നയാ പരിഷ്കരണ നീക്കം.2020ലെ റഷ്യൻ നയമാണ് ഇതോടെ തിരുത്തപ്പെട്ടത് .
നൂതന പാശ്ചാത്യ ആയുധങ്ങൾ ഉപയോഗിച്ച് റഷ്യയിൽ ശക്തമായ ആക്രമണം നടത്താൻ യുക്രെയിനെ അനുവദിക്കുന്നത് വീണ്ടും വലിയൊരു പോരാട്ടത്തിലേക് നയിക്കുമെന്നായിരുന്നു പുടിന്റെ മുന്നറിയിപ്പ്