ബോയിങ് കമ്പനി നിര്‍മിച്ച ഇന്റല്‍സാറ്റ് 33 ഇ ഉപഗ്രഹം പൊട്ടിത്തെറിച്ചതോടെ ബഹിരാകാശ മാലിന്യത്തില്‍ വര്‍ധന. ഭൂസ്ഥിര ഭ്രമണപഥത്തില്‍ സ്ഥിതി ചെയ്യുന്ന ഉപഗ്രഹം 35,000 കിലോമീറ്റര്‍ ഉയരത്തിലാണു പൊട്ടിത്തെറിച്ചത്. ഉപഗ്രഹം 20 കഷ്ണങ്ങളായെന്ന് യുഎസ് അറിയിച്ചു. പൊട്ടിത്തെറിയുടെ കാരണം അജ്ഞാതമാണ്.ഏഴര ലക്ഷത്തിലധികം മാലിന്യ വസ്തുക്കള്‍ ബഹിരാകാശത്തുണ്ട്. ഉപഗ്രഹങ്ങളുടെയും റോക്കറ്റുകളുടെയും നശിക്കാത്ത ഭാഗങ്ങളാണ് ഇവയില്‍ അധികവും. ബഹിരാകാശ മാലിന്യത്തിന്റെ മികച്ച ഉദാഹരണമാണ് രണ്ടാം ചന്ദ്രന്‍. എസ്ഒ 2020 എന്നറിയപ്പെട്ട ഈ തിളക്കമേറിയ വസ്തു 1966 ല്‍ നാസ ചന്ദ്രനിലേക്കു വിട്ട സര്‍വേയര്‍ 2 എന്ന ഉപഗ്രഹത്തിന്റെ ഭാഗമായിരുന്നു.ഭൂമിയില്‍ പതിക്കുന്ന ബഹിരാകാശ മാലിന്യം കുന്നുകൂടിക്കിടക്കുന്ന മേഖലയാണ് ശാന്തസമുദ്രത്തിലെ പോയിന്റ് നെമോ. 2023 ല്‍ ചരിത്രത്തിലാദ്യമായി ബഹിരാകാശമാലിന്യത്തിനു പിഴ ചുമത്തി. ഒരു ടിവി ഡിഷ് കമ്പനിക്കാണ് 1.2 കോടി രൂപ പിഴ കിട്ടിയത്. ഉപയോഗശൂന്യമായ ഉപഗ്രഹം ഡീ ഓര്‍ബിറ്റ് ചെയ്യാത്തതിനായിരുന്നു ഇത്. ബഹിരാകാശ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ഭൂമിയിലെ സ്‌റ്റേഷനുകളില്‍ നിന്ന് ലേസര്‍ ഉപയോഗിച്ച് പിടിച്ചെടുക്കുക തുടങ്ങിയ മാര്‍ഗങ്ങള്‍ നാസ ആലോചിക്കുന്നു.
20 കഷ്ണങ്ങളായി പൊട്ടിത്തെറിച്ച് ഇന്റല്‍സാറ്റ് 33 ഇ ഉപഗ്രഹം
ബോയിങ് കമ്പനി നിര്‍മിച്ച ഇന്റല്‍സാറ്റ് 33 ഇ ഉപഗ്രഹം പൊട്ടിത്തെറിച്ചതോടെ ബഹിരാകാശ മാലിന്യത്തില്‍ വര്‍ധന. ഭൂസ്ഥിര ഭ്രമണപഥത്തില്‍ സ്ഥിതി ചെയ്യുന്ന ഉപഗ്രഹം 35,000 കിലോമീറ്റര്‍ ഉയരത്തിലാണു പൊട്ടിത്തെറിച്ചത്.
New Update