ഐ ഫോണ്‍ 16 നിരോധിച്ച് ഇന്തോനീഷ്യ

ഇന്തോനീഷ്യ വ്യവസായമന്ത്രി ആഗസ് ഗുമിവാങ് കര്‍ത്താസാസ്മിത അറിയിച്ചതാണ് ഇക്കാര്യം. വിദേശത്തുനിന്നും ഐ ഫോണ്‍ 16 ഇന്തോനീഷ്യയിലേക്ക് കൊണ്ടുവരാനും ആവില്ല.

author-image
Prana
New Update
iphone 16s

ആപ്പിളിന്റെ ഐ ഫോണ്‍ 16 സീരീസ് വില്‍ക്കുന്നതും ഉപയോഗിക്കുന്നതും വിലക്കി ഇന്തോനീഷ്യ. വ്യവസായമന്ത്രി ആഗസ് ഗുമിവാങ് കര്‍ത്താസാസ്മിത അറിയിച്ചതാണ് ഇക്കാര്യം. വിദേശത്തുനിന്നും ഐ ഫോണ്‍ 16 ഇന്തോനീഷ്യയിലേക്ക് കൊണ്ടുവരാനും ആവില്ല. ഐഫോണ്‍ 16ന് ഇന്തോനീഷ്യയില്‍ ഇതുവരെ ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്വിപ്മന്റ് ഐഡന്റിറ്റി (ഐ.എം.ഇ.ഐ) സര്‍ട്ടിഫിക്കേഷന്‍ കിട്ടിയിട്ടില്ല എന്നതാണ് വിലക്കിലേക്ക് നയിച്ച കാരണം.
നിരവധി കാരണങ്ങളാണ് ഇന്തോനീഷ്യയിലെ ഐ ഫോണ്‍ 16 നിരോധനത്തിനുപിന്നിലുള്ളത്. ഐ.എം.ഇ.ഐ സര്‍ട്ടിഫിക്കേഷന്‍ കിട്ടാത്തത് അതിലൊന്നുമാത്രമാണ്. ഈ സര്‍ട്ടിഫിക്കേഷനുള്ള ഫോണുകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തനാനുമതിയുള്ളൂ. ഐഫോണ്‍ 16 ഇന്തോനീഷ്യയില്‍ ആരെങ്കിലും ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും അങ്ങനെ കണ്ടാല്‍ അധികാരികളെ അറിയിക്കണമെന്നും മന്ത്രി അറിയിച്ചു.
രാജ്യത്ത് ആപ്പിള്‍ വാഗ്ദാനം ചെയ്ത നിക്ഷേപം നടത്താത്തതാണ് ഇന്തോനീഷ്യയെ ചൊടിപ്പിക്കാനുള്ള മറ്റൊരു കാരണം. പ്രാദേശിക തലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 1.71 ട്രില്യണ്‍ റുപ്പയ (ഏകദേശം 919 കോടി ഇന്ത്യന്‍ രൂപ) നിക്ഷേപിക്കുമെന്ന് ആപ്പിള്‍ വാഗ്ദാനം ചെയ്തിരുന്നു. പ്രാദേശിക പ്രവര്‍ത്തനങ്ങളില്‍ കമ്പനി 1.48 ട്രില്യണ്‍ രൂപ (ഏകദേശം 795 കോടി) മാത്രമാണ് നേടിയത്. ഈ കുറവ് കാരണം, ആപ്പിളിന് ഇപ്പോഴും 230 ബില്യണ്‍ റുപ്പയ അല്ലെങ്കില്‍ ഏകദേശം 123.6 കോടി കടമുണ്ട്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ഐഫോണ്‍ 16ന് പ്രവര്‍ത്തനാനുമതി ലഭിക്കില്ലെന്ന് മന്ത്രി കര്‍ത്താസസ്മിത വ്യക്തമാക്കി.
ഐഫോണ്‍ 16 രാജ്യത്ത് വില്‍ക്കാന്‍ സാധിക്കില്ലെന്ന് ഈ മാസം ആദ്യം തന്നെ മന്ത്രി പറഞ്ഞിരുന്നു. ഇവയ്ക്ക് ടി.കെ.ഡി.എന്‍ സര്‍ട്ടിഫിക്കറ്റ് ഇതുവരെ നല്‍കിയിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇന്‍ഡോനീഷ്യയില്‍ വില്‍ക്കുന്ന ഉപകരണങ്ങളുടെ 40 ശതമാനം ഘടകഭാഗങ്ങള്‍ പ്രാദേശികമായി നിര്‍മിച്ചതായിരിക്കണം എന്നു നിബന്ധന ചെയ്യുന്നതാണ് ടി.കെ.ഡി.എന്‍. ഇതു പാലിക്കുന്ന കമ്പനികള്‍ക്കാണ് ടികെ.ഡി.എന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുക. ആപ്പിളില്‍ നിന്ന് ടികെ.ഡി.എന്‍ അപേക്ഷ ലഭിച്ചെന്ന് വ്യവസായ വകുപ്പിന്റെ വക്താവ് ഫെബ്രി ഹെന്‍ഡ്രി അന്റോണി അരിഫ് സ്ഥിരീകരിച്ചു. എന്നാല്‍, ആപ്പിള്‍ നിക്ഷേപ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കാത്തിരിക്കുകയാണ് സര്‍ക്കാര്‍.

 

apple banned Indonesia iphone 16