ഇന്ത്യക്കാര്‍ ലെബനന്‍ വിടണം; മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി

ഇസ്രായേല്‍- ഹിസ്ബുള്ള ഏറ്റുമുട്ടല്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് ലെബനനിലെ ഇന്ത്യന്‍ എംബസി രംഗത്തെ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

author-image
Prana
New Update
israel lebenon
Listen to this article
0.75x 1x 1.5x
00:00 / 00:00

ലെബനനിലെ ഇന്ത്യക്കാരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. ഇസ്രായേല്‍- ഹിസ്ബുള്ള ഏറ്റുമുട്ടല്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് ലെബനനിലെ ഇന്ത്യന്‍ എംബസി രംഗത്തെ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

'സമീപകാലത്തെ സംഭവവികാസങ്ങളും ഭീഷണികളും മുന്‍നിര്‍ത്തി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യക്കാര്‍ ലെബനനിലേക്ക് യാത്ര ചെയ്യരുത്. കൂടാതെ എല്ലാ ഭാരതീയരോടും ലെബനന്‍ വിടാന്‍ കര്‍ശനമായി നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. രാജ്യത്ത് തുടരേണ്ട സാഹചര്യമുള്ളവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും എംബസിയുമായി നിരന്തരം ബന്ധം പുലര്‍ത്തണമെന്നും പ്രസ്താവനയില്‍ പറയുന്നു.

അവശ്യഘട്ടത്തില്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാനുള്ള നമ്പറും ഇമെയില്‍ ഐഡിയും പങ്കുവച്ചിട്ടുണ്ട്. +96176860128 എന്ന നമ്പറിലും cons.beirut@mea.gov.in എന്ന മെയില്‍ ഐഡിയിലൂടെയും ലെബനനിലെ ഇന്ത്യക്കാര്‍ക്ക് എംബസിയുമായി ബന്ധപ്പെടാം.

lebanon indian embassy israel