കയറ്റുമതി നിയമങ്ങൾ പാലിച്ചില്ല;ഇന്ത്യൻ പൗരൻ യുഎസിൽ അറസ്റ്റിൽ.

റഷ്യയിലേക്ക് അനധികൃതമായി വ്യോമയാന സാധനങ്ങൾ എത്തിച്ചു.പരമാവധി 20 വർഷം വരെ തടവും ഒരു മില്യൺ യു എസ് ഡോളർ വരെ പിഴയും ലഭിക്കാവുന്ന കുറ്റം.

author-image
Subi
New Update
arrested

വാഷിങ്ടൺ:കയറ്റുമതി നിയന്ത്രണ നിയമങ്ങൾ പാലിക്കാതെ റഷ്യൻ സ്ഥാപനങ്ങൾക്ക് വേണ്ടി എയ്‌റോസ്‌പേസ് ഭാഗങ്ങൾ വാങ്ങിയെന്ന കുറ്റത്തിന് ഇന്ത്യൻ പൗരൻ കൗശിക് (57) യു എസിൽ അറസ്റ്റി.

ഒറിഗണിൽ നിന്ന് ഇന്ത്യ വഴി റഷ്യയിലേക്ക് നാവിഗേഷൻ ആൻഡ് ഫ്‌ളൈറ്റ് കൺട്രോൾ സിസ്റ്റം നിയമവിരുദ്ധമായി കയറ്റുമതി ചെയ്യാൻ ശ്രേമിച്ചതിനും ഇതുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ നടത്തിയതിനുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

 

ന്യൂഡൽഹി ആസ്ഥാനമായുള്ള എയർ ചാർട്ടർ സർവീസ് പ്രൊവൈഡറാ രെസോ ഏവിയേഷൻ കമ്പനി മാനേജിങ് പാർട്ണറാണ് സഞ്ജയ് കൗശിക്.കോടതിയിൽ സമർപ്പിച്ച രേകൾ പ്രകാരം2023 മാർച്ച് മുതൽ വിമാനത്തിന്റെ ഭാഗങ്ങളും മറ്റും യുഎസിൽ നിന്ന് റഷ്യയിലേക്കും തിരിച്ചും കയറ്റുമതി ചെയ്തു.

ഇതിനാവശ്യമായ ലൈസൻസോ വാണിജ്യവകുപ്പിന്റെ അനുമതിയോ തേടിയിട്ടില്ല. ഇതിനെ തുടർന്ന് ഒക്ടോബർ 17 ന് മിയാമിയിൽ വച്ചാണ് കൗഷിക്കിനെ അറസ്റ്റ് ചെയ്തത്.

കൗശിക്കിനും അദ്ദേഹത്തിന്റെ ഇന്ത്യൻ കമ്പനിക്കും വിതരണം ചെയ്യാനെന്ന വ്യാജേനയാണ് സാധനങ്ങൾ വാങ്ങിയത്. കൗശിക്കിന്റെ ക്ലൗഡ്കൗണ്ടിൽ ഇടപാടുകൾ സംബന്ധിച്ച ആശയവിനിമയ വിവരങ്ങളും കണ്ടെത്തിയിട്ടിട്ടുണ്ട്. കുറ്റം തെളിയിക്കപ്പെട്ടാൽ കൗശിക്കിനു പരമാവധി 20 വർഷം വരെ തടവും ഒരു മിലോൺ യു എസ് ഡോളർ പിഴയും ചുമത്തും.

Indian Nationals