2036 ഒളിമ്പിക് ഗെയിംസിന് ഇന്ത്യ ആതിഥേയത്വം വഹിക്കും;

ഒളിമ്പിക്‌സ്, പാരാ ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം സാക്ഷാത്കരിക്കുവാൻ കേന്ദ്രം ഒരു ചുവടുവെപ്പ് നടത്തിയിരുന്നു. സർക്കാർ വൃത്തങ്ങൾ പറയുന്നതനുസരിച്ച്,

author-image
Rajesh T L
New Update
2036

ന്യൂഡൽഹി: ഒളിമ്പിക്‌സ്, പാരാ ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം സാക്ഷാത്കരിക്കുവാൻ  കേന്ദ്രം  ഒരു ചുവടുവെപ്പ് നടത്തിയിരുന്നു. സർക്കാർ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ 2024 ഒക്ടോബർ 1 ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് ഒരു കത്ത് അയച്ചു. ഇൻ്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ ഫ്യൂച്ചർ ഹോസ്റ്റ് കമ്മീഷനാണ് ഈ കത്ത് അയച്ചതെന്ന് വൃത്തങ്ങൾ പറയുന്നു. 2036ലെ  ഒളിമ്പിക്‌സും പാരാ ഒളിപിക്‌സും ഇന്ത്യയിൽ   സംഘടിപ്പിക്കണമെന്നാണ് കത്തിൽ എഴുതിയിട്ടുള്ളത്.

2014ൽ പ്രധാനമന്ത്രിയായി  മോദി  സ്ഥാനമേറ്റതു മുതൽ, ഇന്ത്യയിൽ ഒളിമ്പിക് ഗെയിംസ് സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നതായി അദ്ദേഹം   സൂചിപ്പിച്ചിരുന്നു. 2036ൽ ഇന്ത്യയിൽ ഒളിമ്പിക്‌സ് സംഘടിപ്പിക്കുകയെന്നത് ഓരോ ഇന്ത്യക്കാരൻ്റെയും സ്വപ്നമാണെന്നും അതിനു  വേണ്ടിയുള്ള  ശ്രമങ്ങൾ നടത്തുകയാണെന്നും 78-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര  മോദി പറഞ്ഞിരുന്നു. 2036-ൽ ഇന്ത്യയിൽ  ഒളിമ്പിക്‌സ് സംഘടിപ്പിക്കാനുള്ള  ശ്രമങ്ങളാണ് സർക്കാർ  ലക്ഷ്യമിടുന്നത് .

ഇന്ത്യയിൽ  ഒളിമ്പിക്‌സ് സംഘടിപ്പിക്കുന്നതിലൂടെ  രാജ്യത്തിൻറെ  സാമ്പത്തിക മേഖലയുടെ  പുരോഗതിക്ക് ഒരു പുതുവഴി തുറന്നു  കിട്ടും,തൊഴിൽ അവസരങ്ങൾ  വർദ്ധിക്കും, സമൂഹവും പുരോഗമിക്കും,യുവാക്കളുടെ ശാക്തീകരണത്തിന് പുതിയ മാനം ലഭിക്കുമെന്നും  പ്രധാനമന്ത്രി  പറഞ്ഞു.

Olympics 2036 Olympics narendrav modi pm narendramodi