ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്ന് ന്യൂഡൽഹിയിലെ ചൈനീസ് എംബസി

author-image
Anagha Rajeev
New Update
d
Listen to this article
0.75x 1x 1.5x
00:00 / 00:00

മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാങ് അഭിനന്ദിച്ചതിന് തൊട്ടുപിന്നാലെയാണ്, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തന്നതിന് ഇന്ത്യയുമായി പ്രവർത്തിക്കാൻ തയ്യാറാണെന്ന് ന്യൂഡൽഹിയിലെ ചൈനീസ് എംബസി വക്താവ് അറിയിച്ചത്.

“ചൈനയും ഇന്ത്യയും അയൽരാജ്യങ്ങളാണ്. അതിർത്തിയിലെ പ്രശ്നങ്ങൾ കൃത്യമായി കൈകാര്യം ചെയ്യണം. സുസ്ഥിരമായ ഒരു ചൈനഇന്ത്യ ബന്ധം ഇരു രാജ്യങ്ങളുടെയും താൽപ്പര്യത്തിന് ഉതകുന്നതും ഈ മേഖലയിലും അതിനപ്പുറവും സമാധാനത്തിനും വികസനത്തിനും സഹായകവുമാണ്. ഉഭയകക്ഷി ബന്ധം ശരിയായ ദിശയിൽ മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ ചൈന തയ്യാറാണ്, ”സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ ഒരു പോസ്റ്റ് വായിക്കുന്നു.

ചൊവ്വാഴ്ച ,ചൈന-ഇന്ത്യ ബന്ധത്തിൻ്റെ സുസ്ഥിരമായ വികസനം രണ്ട് ജനങ്ങളുടെയും ക്ഷേമത്തിന് മാത്രമല്ല, മേഖലയിലും ലോകത്തിലും സ്ഥിരതയും പോസിറ്റീവ് എനർജിയും പകരുമെന്നും പ്രധാനമന്ത്രി ലീ ക്വിയാങ് പറഞ്ഞിരുന്നു.

ചൈനയുമായുള്ള അതിർത്തി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിലായിരിക്കും ഇന്ത്യയുടെ ശ്രദ്ധയെന്ന് രണ്ടാം തവണ അധികാരമേറ്റതിന് ശേഷം വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞിരുന്നു. ചൈനയുമായി ബന്ധപ്പെട്ട് ഇപ്പോഴും തുടരുന്ന അതിർത്തി പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിലായിരിക്കും ഞങ്ങളുടെ ശ്രദ്ധ. വർഷങ്ങളായി തുടരുന്ന അതിർത്തി കടന്നുള്ള ഭീകരതയുടെ പ്രശ്‌നത്തിന് ഒരു പരിഹാരം കാണണമെന്ന് പാകിസ്ഥാനുമായി ഞങ്ങൾ ആഗ്രഹിക്കുന്നു... അതിനുള്ള പരിഹാരം എങ്ങനെ കണ്ടെത്താം... അത് നയമായിരിക്കില്ല.

india china relation