ഇന്ത്യ ചൈന നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നിർണായക നീക്കത്തിൽ, ഇരു രാജ്യങ്ങളും ഒക്ടോബർ 28-29-നകം യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്നും സൈനിക പിന്മാറ്റം പൂർത്തിയാക്കുമെന്ന്എ എൻഐ റിപ്പോർട്ട് ചെയ്തു. പിടിഐ പറയുന്നതനുസരിച്ച്, ഇരുവശത്തു നിന്നും പിന്മാറ്റം പൂർത്തിയാക്കി താൽക്കാലിക ഘടനകൾ പൊളിച്ചു കഴിഞ്ഞാൽ ചില എൽഎസി മേഖലകളിൽ പട്രോളിംഗ് പുനരാരംഭിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.
അതിർത്തി തർക്കവുമായി ബന്ധപ്പെട്ടുള്ള പരിഹാരം ലക്ഷ്യമിട്ടുകൊണ്ടാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള സുപ്രധാന കരാറെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 2020 ലെ ഗാൽവാൻ ഏറ്റുമുട്ടലിനുശേഷം ആദ്യമായാണ്
ഇരുരാജ്യങ്ങളും തമ്മിൽ അഭിപ്രായ സമന്വയത്തിലെത്തുന്നത്.കിഴക്കൻ ലഡാക്കിലെ എല്‍എസി , ഡെംചോക്ക്, ദെപ്സാങ് എന്നിവിടങ്ങളിലാണ് സൈനിക പിന്മാറ്റം നടക്കുന്നത്. ഏറ്റവും പുതിയ കരാറുകൾ ഡെംചോക്കിനും ഡെപ്‌സാങ്ങിനും മാത്രമേ ബാധകമാകൂ,ഇത് മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിച്ചിട്ടില്ല . ഇരു രാജ്യങ്ങളിൽ നിന്നുമുള്ള സൈനികർ 2020 ഏപ്രിലിന് മുമ്പ് ഉണ്ടായിരുന്ന സ്ഥാനങ്ങളിലേക്ക് മടങ്ങുകയും പ്രദേശങ്ങളിൽ പട്രോളിംഗ് പുനരാരംഭിക്കുകയും ചെയ്യും.
ഇരു രാജ്യങ്ങളുടെയും കരാറിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ സൈന്യം മേഖലയിൽ നിന്നും പിന്മാറിത്തുടങ്ങി. ഈ പിന്മാറ്റം രാജ്യങ്ങൾ തമ്മിലുള്ള അതിർത്തി തർക്കങ്ങൾക്ക് അയവു വരുത്തുമെന്നാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറയുന്നത്.രാജ്യങ്ങൾ തമ്മിലുള്ള വിശ്വാസവും സഹകരണവും പുനർനിർമ്മിക്കാൻ സമയമാവശ്യമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. അതിർത്തിയിൽ സംഘർഷമുണ്ടായത് ഇന്ത്യ ചൈന ബന്ധത്തെ അസ്വസ്ഥമാക്കിയിരുന്നെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.
മൂന്ന് സുപ്രധാന വിഷയങ്ങളെ മുൻനിർത്തിയാണ് നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുള്ള ഇരുരാജ്യങ്ങളുടെയും കരാറെന്ന് വിദേശകാര്യ മന്ത്രി ചൂണ്ടിക്കാണിച്ചു . ഒന്ന്, സൈനിക പിന്മാറ്റം, രണ്ട്, സംഘർഷത്തിന്റെ കാഠിന്യം കുറയ്ക്കുക , മൂന്ന്, അതിർത്തി തർക്കം എങ്ങനെ പരിഹരിക്കുക ," ജയശങ്കർ പറഞ്ഞു.
കരാർ വിജയകരമാകുന്നതോടെ ഗോഗ്ര ഹോട്ട് സ്പ്രിങ് ,പാംഗോഗ് തടാകം ഗാൽവാൻ താഴ്വര എന്നീ മേഖലകളിൽ അതിർത്തി തർക്കത്തിന് പരിഹാരമുണ്ടാകും.ഇന്ത്യയും ചൈനയും നേരിട്ട് ഏറ്റുമുട്ടിയ പ്രദേശങ്ങളായിരുന്നു ഇവ. സൈനികപരമായി ഏറെ പ്രധാന്യമുള്ള മേഖല കൂടിയാണ് ഡെപ്സാങ് സമതലം. കാരക്കോറം താഴ്വരയിലെ ദൗലത് ബെഗ് ഓൾഡിയിൽ നിന്ന് 30 km അകലെയാണ് ഈ പ്രദേശത്തിന്റെ സ്ഥാനം.ഈ മേഖലയിൽ ഇന്ത്യൻ സൈന്യം സഞ്ചരിച്ചിരുന്ന 15 കിലോമീറ്ററോളം പ്രദേശങ്ങൾ ചൈന കൈയേറാൻ ശ്രമിച്ചതും മുൻപ് സംഘർഷമുണ്ടാക്കി.
ഡെപ്സാംഗ് , ഡെംചോക് ,ഇവയെച്ചൊല്ലിയുള്ള തർക്കമാണ് ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ പരിഹാരാമുണ്ടായ പ്രദേശങ്ങളാണ് ഗോഗ്ര ഹോട്ട് സ്പ്രിംഗ് ,പാംഗോംഗ് തടാകം,ഗാൽവാൻ താഴ്വര എന്നീ മേഖലകൾ.ഇന്ത്യയും ചൈനയും നേരിട്ട് ഏറ്റുമുട്ടിയ പ്രദേശങ്ങളായിരുന്നു ഇത്.
ഇരുരാജ്യങ്ങളുടെയും ബന്ധം വീണ്ടും പുനഃസ്ഥാപിക്കുന്നതോടെ ഇന്ത്യയിൽ നിന്നും ചൈനയിലേക്കുള്ള വിമാന സർവീസുകളും പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ. നാലു വർഷങ്ങൾക്കു മുമ്പാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വിമാനസർവീസുകൾ അവസാനിപ്പിച്ചത്. കോവിഡ് വ്യാപനത്തിന് പിന്നാലെയാണ് ഈ തീരുമാനം ഉണ്ടായത്.വിമാനസർവീസുകൾ പുംനരാരംഭിക്കുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങളും പഴയപോലെയാകുമെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാരപങ്കാളിയാണ് ചൈന.ടെലിക്കോം ഹാർഡ് വെയറുകളും മറ്റു ഇന്ത്യൻയിലേക്ക് കയറ്റുമതി ചെയ്യുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം കൂടിയാണ് ചൈന.