ചൈനീസ് പോക്കറ്റ് ലൈറ്റര്‍ ഇറക്കുമതി: നിയന്ത്രണമേര്‍പ്പെടുത്തി ഇന്ത്യ

സിഗരറ്റ് ലൈറ്ററുകള്‍, റീഫില്‍ ചെയ്യാന്‍ സാധിക്കുന്നതും അല്ലാത്തതുമായ ലൈറ്ററുകള്‍, അവയുടെ ഘടകങ്ങള്‍ എന്നിവ ഉള്‍പ്പടെയുള്ളവയുടെ ഇറക്കുമതിക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്

author-image
Prana
New Update
lighter

ചൈനീസ് പോക്കറ്റ് ലൈറ്ററുകള്‍ക്ക് ഇറക്കുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സിഗരറ്റ് ലൈറ്ററുകള്‍, റീഫില്‍ ചെയ്യാന്‍ സാധിക്കുന്നതും അല്ലാത്തതുമായ ലൈറ്ററുകള്‍, അവയുടെ ഘടകങ്ങള്‍ എന്നിവ ഉള്‍പ്പടെയുള്ളവയുടെ ഇറക്കുമതിക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്.
ഇത് സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഉഏഎഠ) വിജ്ഞാപനമിറക്കി. 20 രൂപയില്‍ താഴെ വിലയുള്ള സി?ഗരറ്റ് ലൈറ്ററുകളുടെ ഇറക്കുമതി ഇതിനോടകം തന്നെ നിരോധിച്ചിട്ടുണ്ട്. നിലവാരമില്ലാത്ത സാധനങ്ങളുടെ ഇറക്കുമതി തടയാനായി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നിര്‍ബന്ധിത ഗുണനിലവാര മാനദണ്ഡങ്ങളും സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു.
ക്വാളിറ്റി കണ്‍ട്രോള്‍ ഓര്‍ഡറുകള്‍ക്ക് (ക്യുസിഒ) കീഴിലുള്ള ഇനങ്ങള്‍, ബിഐഎസ് ( ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ) മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ അവ ഉല്‍പ്പാദിപ്പിക്കാനോ വില്‍ക്കാനോ ഇറക്കുമതി ചെയ്യാനോ സംഭരിക്കാനോ സാധിക്കില്ലെന്നാണ് ചട്ടം.
ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ജൂലൈ കാലയളവില്‍ ഭാരം കുറഞ്ഞ ഭാഗങ്ങളുടെ ഇറക്കുമതി 3.8 മില്യണ്‍ യുഎസ് ഡോളറായിരുന്നു. 202324ല്‍ ഇത് 4.86 മില്യണ്‍ ഡോളറായിരുന്നു. ചൈനയില്‍ നിന്നാണ് ഭാഗങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്.

 

india china ban chinese import