ഈ ദ്വീപ് തകര്‍ന്നാല്‍ ഇറാന്‍ ഇല്ലാതാകും;ലെബനനില്‍ ഇസ്രയേല്‍ വെള്ളം കുടിക്കും

ഇറാന്‍-ഇസ്രയേല്‍ നേരിട്ടുള്ള ഏറ്റുമുട്ടലില്‍ എന്താണ് സംഭവിക്കുക? ലെബനനില്‍ ഇസ്രയേല്‍ വെള്ളം കുടിക്കുന്നു. ഇസ്രയേല്‍ കരയാക്രമണത്തിന് വ്യോമാക്രമണത്തിലേക്ക് ശ്രദ്ധ തിരിച്ചിട്ടുണ്ട്.

author-image
Rajesh T L
New Update
iran

ഇറാന്‍-ഇസ്രയേല്‍ നേരിട്ടുള്ള ഏറ്റുമുട്ടലില്‍ എന്താണ് സംഭവിക്കുക? ലെബനനില്‍ ഇസ്രയേല്‍ വെള്ളം കുടിക്കുന്നു. ഇസ്രയേല്‍ കരയാക്രമണത്തിന് വ്യോമാക്രമണത്തിലേക്ക് ശ്രദ്ധ തിരിച്ചിട്ടുണ്ട്. 

ഇറാനിലും ഇസ്രയേലിന് ഇത്തരത്തില്‍ തിരിച്ചടിയുണ്ടാകുമോ എന്ന ആശങ്കയുണ്ട്. ഇറാന്റെ ആക്രമണത്തിനു പിന്നാലെ തിരിച്ചടിക്കുമെന്ന് അടിക്കടി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നുണ്ട്. എന്നാല്‍, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരിച്ചടി കിട്ടിക്കൊണ്ടിരിക്കുന്നത് ഇസ്രയേലിനാണ്. ഇസ്രയേലിന് ആത്മവിശ്വാസത്തോടെ യുദ്ധം ചെയ്യണമെങ്കില്‍ പോലും അമേരിക്കയുടെ സഹായം വേണ്ട അവസ്ഥയിലാണെന്നാണ് സൂചന.

ഇറാനൊപ്പം റഷ്യയും മറ്റ് അമേരിക്കന്‍ വിരുദ്ധരും കൂടിയാല്‍ ഇസ്രയേലിന് പിടിച്ചുനില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥ വരും. ഇത് തിരിച്ചറിഞ്ഞ ഇസ്രയേല്‍ കടുത്ത നടപടികളിലേക്ക് കടക്കുന്നതായാണ് സൂചന. 

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായി ഇറാനിലെ എണ്ണ കേന്ദ്രങ്ങളെ ഇസ്രയേല്‍ ഉടന്‍ ആക്രമിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഒപെക് രാജ്യങ്ങള്‍ക്കിടെയിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രൂഡ് ഓയില്‍ ഉത്പാദകരാണ് ഇറാന്‍. പാശ്ചാത്യ ഉപരോധങ്ങള്‍ക്കിടെ സമ്പദ് വ്യവസ്ഥയെ പിടിച്ചുനിറുത്താന്‍ ഇറാനെ സഹായിക്കുന്നത് എണ്ണ, വാതക കയറ്റുമതിയാണ്. ഇത് തകര്‍ക്കാനാകും ഇസ്രയേലിന്റെ ശ്രമം. അങ്ങനെ ഇറാന്റെ സാമ്പത്തിക രംഗം തകര്‍ത്ത് അവരെ പൂട്ടുകയെന്നതാണ് ഇസ്രയേലിന്റെ പുതിയ നീക്കമെന്നാണ് സൂചന.

ഇറാനെതിരെ ഐഡിഎഫ് കൃത്യമായ പ്രതികാരത്തിന് നീക്കം നടത്തുമ്പോള്‍, ഇറാന്റെ കയറ്റുമതിയുടെ 95 ശതമാനവും വരുന്ന വിശാലമായ എണ്ണ ദ്വീപ് ലക്ഷ്യമിടാന്‍ സാധ്യത ഏറെയാണ്. വടക്കന്‍ തീരത്തെ ഖാര്‍ഗിനെ ലക്ഷ്യം വച്ച് ഇസ്രയേല്‍ സൈനിക നീക്കം നടത്തുന്നുണ്ടെന്നാണ് സൂചന. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 95 ശതമാനവും ലഭിക്കുന്ന എണ്ണപ്പാടം ചുട്ടെരിക്കാനാണ് പദ്ധതി. 

അങ്ങനെ വന്നാല്‍ തീ കെടുത്താന്‍ പോലും ഇറാന് കഴിയാതെ വരും. ഇസ്രയേലിന്റെ എണ്ണപാട പ്രതികാരം ഇറാനും തിരിച്ചറിയുന്നുണ്ട്. ഇത് അവരേയും വെട്ടിലാക്കിയിരിക്കുകയാണ്.

ഇറാനെതിരെ പ്രതികാര നടപടിയുമായി നീങ്ങാനാണ് ഇസ്രയേലിന്റെ തീരുമാനം. സമയവും സന്ദര്‍ഭവും ഒത്തുവരുമ്പോള്‍ ആക്രമണം നടത്തുമെന്ന് ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹാഗരി പറയുന്നുണ്ട്. സിവിലിയന്‍ കേന്ദ്രങ്ങളെ ഒഴിവാക്കിയാകും തിരിച്ചടിയെന്നും സൂചനയുണ്ട്.

അതേസമയം, എന്തിനും തയ്യാറാണെന്നും ഇസ്രയേല്‍ ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കാന്‍ സജ്ജമാണെന്നും ഇറാന്‍ റെവലൂഷനറി ഗാര്‍ഡ് തലവന്‍ ജനറല്‍ മുഹമ്മദ് ബാഘേരി പ്രതികരിച്ചിട്ടുണ്ട്.

ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ള, ഹമാസ് മേധാവിയായിരുന്ന ഇസ്മയില്‍ ഹനിയ എന്നിവരുടെ വധവും തെക്കന്‍ ലെബനനിലെ കരയാക്രമണവുമാണ് ഇസ്രയേലിനെതിരെയുള്ള വ്യോമാക്രമണങ്ങളുടെ കാരണങ്ങളായി ഇറാന്‍ നിരത്തുന്നത്. തിരിച്ചടിച്ചാല്‍ ഇസ്രയേലിനെ തകര്‍ക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാനിലുടനീളമുള്ള 38 ആണവ കേന്ദ്രങ്ങളെ ഇസ്രയേല്‍ ലക്ഷ്യമിടുമെന്നും സൂചനയുണ്ട്.

ഇറാനിലെ മൂന്നാമത്തെ വലിയ നഗരമായ ഇസ്ഫഹാന്‍ സിറ്റി അടങ്ങുന്ന എസ്ഫഹാന്‍ പ്രവിശ്യയില്‍ ഇസ്രയേലിന്റെ ആക്രമണം ഉണ്ടാകാനിടയുണ്ട്. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ പദ്ധതിയുടെ കേന്ദ്രമായ നതാന്‍സ് അടക്കം നിരവധി ആണവ കേന്ദ്രങ്ങള്‍ ഇവിടെയാണ്. ടെഹ്റാനിലെ പാര്‍ചിന്‍, മര്‍കാസി പ്രവിശ്യയിലെ അരക് ആണവ കേന്ദ്രങ്ങളും ഇസ്രയേലിന്റെ റഡാറിലുണ്ടെന്ന് സംശയിക്കുന്നു.

israel and hamas conflict iran attack iran israel war news israel and hezbollah war