യുഎസില്‍ കനത്ത നാശം വിതച്ച് ഹെലീൻ ചുഴലിക്കാറ്റ്. 162 പേരുടെ മരണത്തിനിടയാക്കിയ ചുഴലിക്കാറ്റിൽ നാശത്തിനിടയിലും രക്ഷപ്പെട്ടവർക്കായി തെരച്ചിൽ തുടരുകയാണ്. പലയിടങ്ങളിലായി കനത്ത നാശനഷ്ടങ്ങളാണ് ചുഴലിക്കാറ്റ് വിതച്ചത്. നൂറുകണക്കിന് റോഡുകൾ നാശമവുകയും ആശയവിനിമയങ്ങൾ തകരാറിലാകുകയും ചെയ്യ്തു. നോർത്ത് കരോലിനയിൽ നിരവധി ആളുകളെയാണ് കാണാതായത്.
നോർത്ത് കരോലിനയിലാണ് കൂടുതൽ മരണം. 73 പേരുടെ ജീവനാണ് നോർത്ത് കരോലിനയിൽ പൊലിഞ്ഞത്. സൗത്ത് കരോലിനയിൽ 36 പേർക്ക് ജീവൻ നഷ്ടമായി. ജോർജിയയിൽ 25 പേരും ഫ്ലോറിഡയിൽ 17 പേരും ടെന്നേസിയിൽ ഒൻപത് പേരും മരിച്ചു. വിർജിനിയയിൽ രണ്ട് പേർ മരിച്ചു. കഴിഞ്ഞ ദിവസം പർവതനഗരമായ ആഷ് വില്ലെയിൽ 30 പേർക്ക് ജീവൻ നഷ്ടമായിയിരുന്നു. ഫ്ളോറിഡയിലെ ബിഗ് ബെൻഡ് പ്രദേശത്ത് കഴിഞ്ഞ വ്യാഴാഴ്ചയാണു ഹെലൻ കരതൊട്ടത്. ഇതിന്റെ പ്രഭാവം മൂലം ജോർജിയ, നോർത്ത് കരോളിന, സൗത്ത് കരോളിന, ടെന്നസി എന്നിവിടങ്ങളിൽ ശക്തമായ മഴയാണ് പെയ്തത്. 225 കി.മീ വേഗതയിൽ വീശിയടിച്ച ഹെലീൻ ചുഴലിക്കാറ്റ് യുഎസില്‍ കനത്ത നാശം വിതച്ചാണ് ഹെലന് ചുഴലിക്കാറ്റ് കടന്ന് പോകുന്നതെന്നും അതീവ ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.