ലോകാവസാനം, യാഥാര്‍ത്ഥ്യം ഇതാണ്

ഭൂമിയില്‍ യാതൊന്നും അവശേഷിക്കില്ല. അതോടെ ലോകം തന്നെ അവസാനിക്കും. അത്രയേറെ കഠിനമായ സാഹചര്യമായിരിക്കും ഭൂമിയിലുണ്ടാവുക. ഇനി ഏതെങ്കിലും ജീവജാലങ്ങള്‍ അവശേഷിച്ചാലും ഭൂമിയില്‍ അധിക കാലം ജീവിക്കാനാവില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അങ്ങേയറ്റത്തെ തീവ്രമായ താപനിലയായിരിക്കും ഭൂമിയിലുണ്ടാവുകയെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

author-image
Rajesh T L
New Update
EARTH END

EARTH

Listen to this article
0.75x 1x 1.5x
00:00 / 00:00

ലണ്ടന്‍: ലോകാവസാനം സംഭവിക്കുമെന്നത് വെറും അന്ധവിശ്വാസം മാത്രമാണെന്ന് വിശ്വസിക്കുന്നവര്‍ നിരവധിയാണ്. രണ്ടായിരാമാണ്ടില്‍ ലോകം അവസാനിക്കുമെന്ന പ്രചാരണം വളരെ ആശങ്കകള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ 24 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ലോകാവസാനത്തിന്റെ വാര്‍ത്തകള്‍ സജീവമാവുകയാണ്. ശാസ്ത്രലേകം അക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുമുണ്ട്.

എന്നാല്‍ അടുത്തെങ്ങുമല്ല ലോകത്തിന്റെ സര്‍വനാശം സംഭവിക്കുന്ന ഒരു നാള്‍ വരുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. അടുത്ത 25 ദശലക്ഷം വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭൂമി അവസാനിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പഠനത്തില്‍ പറയുന്നത്. ബ്രിട്ടണിലെ  ബ്രിസ്റ്റോള്‍ യൂണിവേഴ്സിറ്റിയിലെ  വിദഗ്ധരാണ്  ഇതേപ്പറ്റി പഠനം നടത്തിയത്. കമ്പ്യൂട്ടര്‍ സാധ്യതകള്‍ അടക്കം ഇതിനായി പരിശോധിച്ചു. ഭൂമിയിലെ ജീവജാലങ്ങള്‍ പൂര്‍ണമായും ഇല്ലാതാവുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

ഭൂമിയില്‍ യാതൊന്നും അവശേഷിക്കില്ല. അതോടെ ലോകം തന്നെ അവസാനിക്കും. അത്രയേറെ കഠിനമായ സാഹചര്യമായിരിക്കും ഭൂമിയിലുണ്ടാവുക. ഇനി ഏതെങ്കിലും ജീവജാലങ്ങള്‍ അവശേഷിച്ചാലും ഭൂമിയില്‍ അധിക കാലം ജീവിക്കാനാവില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അങ്ങേയറ്റത്തെ തീവ്രമായ താപനിലയായിരിക്കും ഭൂമിയിലുണ്ടാവുകയെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഭൂമിയില്‍ ആ സമയം 40 ഡിഗ്രി സെല്‍ഷ്യസിനും 70 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും താപനില ഉണ്ടാവുക. ഏതെങ്കിലും ജീവജാലങ്ങള്‍ സര്‍വനാശത്തെ അതിജീവിച്ചാല്‍ തന്നെ ഈ താപനിലയില്‍ ജീവിക്കേണ്ടിവരും. അത് അസാധ്യമാണെന്ന് തന്നെ പറയാം. ഇപ്പോള്‍ തന്നെ 40 ഡിഗ്രി ചൂടില്‍ നമുക്ക് ജീവിക്കുക ബുദ്ധിമുട്ടാണന്ന് കേരളത്തിലെ അനുഭവം തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ബ്രിസ്റ്റോള്‍ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള സ്‌കൂള്‍ ഓഫ് ജിയോഗ്രാഫിക്കല്‍ സയന്‍സസിലെ ഡോ അലക്സാണ്ടര്‍ ഫാണ്‍സ്വര്‍ത്താണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ഭൂമിയുടെ ഭാവി വളരെ ദുരന്തപൂര്‍ണമാണെന്ന് അദേഹം പറയുന്നു. ഇപ്പോഴുള്ളതിനെ അപേക്ഷിച്ച് അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് ഇരട്ടിയായി മാറും.

മനുഷ്യനോ മറ്റ് ജീവജാലങ്ങള്‍ക്കോ അവരുടെ ശരീരത്തെ തണുപ്പിക്കാന്‍ സാധിക്കില്ല. സ്വാഭാവികമായും താപനില താങ്ങാനാവാതെ മനുഷ്യവര്‍ഗം ഒന്നാകെ ഇല്ലാതാകുമെന്നും ഫാണ്‍സ്വര്‍ത്ത് പറഞ്ഞു. എല്ലാ ഭൂഖണ്ഡങ്ങളും ഒന്നിച്ച് ഒരു സൂപ്പര്‍ വന്‍കരയായി മാറും. പാന്‍ജി അല്‍ട്ടിമ എന്ന് ഇത് അറിയപ്പെടുമെന്നും അദേഹം വ്യക്തമാക്കുന്നുണ്ട്.

 

apocalypse volcanic eruptions cataclysms earth hour