ഹോളിവുഡ് നടൻ ജയിംസ് ഏൾ ജോൺസ് അന്തരിച്ചു

സ്റ്റാർ വാർസിലെ ഡാർത്ത് വാഡർ, തുടങ്ങിയ കഥാപാത്രങ്ങളുടെ ശബ്ദമായാണ് ജോൺസ് ലോഎമ്മി, ഗ്രാമി, ഓസ്‌കാർ, ടോണി എന്നിങ്ങനെ വിനോദരംഗത്തെ ഉന്നത പുരസ്‌കാരങ്ങൾ നാലും നേടിയ ചുരുക്കം അഭിനേതാക്കളിൽ ഒരാളാണ് ജോൺസ്.

author-image
Athira Kalarikkal
New Update
jkames

James Earl Jones

Listen to this article
0.75x 1x 1.5x
00:00 / 00:00

ലോസ് ആഞ്ജലീസ് : പ്രശസ്ത ഹോളിവുഡ് നടൻ ജയിംസ് ഏൾ ജോൺസ് (93) അന്തരിച്ചു. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്നായിരുന്നു മരണം. ഏവർക്കും പ്രിയപ്പെട്ട ലയൺ കിംഗിലെ മുഫാസ തുടങ്ങിയ കഥാപാത്രങ്ങളുടെ ശബ്ദമായാണ് ജോൺസിന് വനിരവധി പുരസ്കാരങ്ങൾ കിട്ടി. സ്റ്റാർ വാർസിലെ ഡാർത്ത് വാഡർ, തുടങ്ങിയ കഥാപാത്രങ്ങളുടെ ശബ്ദമായാണ് ജോൺസ് ലോഎമ്മി, ഗ്രാമി, ഓസ്‌കാർ, ടോണി എന്നിങ്ങനെ വിനോദരംഗത്തെ ഉന്നത പുരസ്‌കാരങ്ങൾ നാലും നേടിയ ചുരുക്കം അഭിനേതാക്കളിൽ ഒരാളാണ് ജോൺസ്.

1931 ൽ മിസിസ്സിപ്പിയിലാണ് ജോൺസിന്റെ ജനനം. സൈനികസേവനത്തിന് ശേഷം 1955 ൽ ഒരു ഡ്രാമ തിയേറ്ററിൽ ജോലിക്കാരനായി. പിന്നീട് ഒഥല്ലോ എന്ന നാടകത്തിലൂടെ അഭിനയരംഗത്തെത്തി. 1964 ലെ ഡോ സ്ട്രേഞ്ച് ലൗ ആണ് ആദ്യ സിനിമ. 1973 കൾക്ക് ശേഷമാണ് ശ്രദ്ധ നേടുന്നത്. ക്ലോഡിൻ (1974) എന്ന ചിത്രത്തിന് അദ്ദേഹത്തിന് ഗോൾഡൻ ഗ്ലോബ് അവാർഡ് നോമിനേഷൻ ലഭിച്ചു. സ്റ്റാർ വാർസ് ഫ്രാഞ്ചൈസിയിലെ ഡാർത്ത് വാഡർ എന്ന കഥാപാത്രത്തിന് ജോൺസിന് അന്താരാഷ്ട്ര പ്രശസ്തി ലഭിച്ചു. 

ടെലിവിഷനിൽ ത്രില്ലർ സിനിമയായ ഹീറ്റ് വേവ് (1990), ഗബ്രിയേൽസ് ഫയർ (1991) എന്നീ ക്രൈം സീരീസുകളിലെ വേഷങ്ങൾക്ക് രണ്ട് പ്രൈംടൈം എമ്മി പുരസ്‌കാരങ്ങൾ ലഭിച്ചു. ഈസ്റ്റ് സൈഡ് വെസ്റ്റ് സൈഡ് (1963), ബൈ ഡോൺസ് ഏർലി ലൈറ്റ് (1990), പിക്കറ്റ് ഫെൻസസ് (1994), അണ്ടർ വൺ റൂഫ് (1995), ഫ്രേസിയർ (1997), എവർവുഡ് (2004) എന്നിവയ്ക്ക് എമ്മി നാമനിർദ്ദശം ചെയ്യപ്പെട്ടു. 2011 ൽ സമഗ്രസംഭാവനയ്ക്കുള്ള ഒസ്‌കർ പുരസ്‌കാരം ലഭിച്ചു. 

കോനൻ ദി ബാർബേറിയൻ (1982), മറ്റെവാൻ (1987), കമിംഗ് ടു അമേരിക്ക (1988), ഫീൽഡ് ഓഫ് ഡ്രീംസ് (1989), ദി ഹണ്ട് ഫോർ റെഡ് ഒക്ടോബർ (1990), ദി സാൻഡ്ലോട്ട് (1993), എന്നിവയിലെ ഭാഗങ്ങൾ ജോൺസിന്റെ മറ്റു ശ്രദ്ധേയമായ വേഷങ്ങളിൽ ഉൾപ്പെടുന്നു. ദി ലയൺ കിംഗ് (1994, അമിഷൻ) ശബ്ദം). സ്റ്റാർ വാർസ്; ദ റൈസ് ഓഫ് സ്‌കൈ വാക്കർ (2019, ശബ്ദം), ദി ലയൺ കിംഗ് (2019), കമിംഗ് 2 അമേരിക്ക (2021) എന്നിവയാണ് ശ്രദ്ധേയമായ സിനിമകൾ.

hollywood actor hollywood