യോം കിപ്പൂർ ദിനത്തിൽ ഇസ്രായേലിനെ വിറപ്പിച്ച് ഹിസ്ബുള്ള !!

ജൂതരുടെ പരിശുദ്ധ ദിനമാണ് യോം കിപ്പൂര്‍. ജൂതമത വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ മുഴുകുന്ന ദിവസം. യോം കിപ്പൂര്‍ ദിനത്തില്‍ മറ്റൊരു കാര്യവും ജൂതന്മാര്‍ ചെയ്യില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കും. വാഹനങ്ങള്‍ ഓടില്ല. ഇസ്രയേല്‍ നിശ്ചലമാകുന്ന ദിവസം.

author-image
Rajesh T L
New Update
yyy

ജൂതരുടെ പരിശുദ്ധ ദിനമാണ് യോം കിപ്പൂര്‍. ജൂതമത വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ മുഴുകുന്ന ദിവസം. യോം കിപ്പൂര്‍ ദിനത്തില്‍ മറ്റൊരു കാര്യവും ജൂതന്മാര്‍ ചെയ്യില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കും. വാഹനങ്ങള്‍ ഓടില്ല. ഇസ്രയേല്‍ നിശ്ചലമാകുന്ന ദിവസം. 

യോം കിപ്പൂര്‍ ദിനത്തില്‍ ആക്രമണം നേരിട്ടതിന്റെ ഞെട്ടലിലാണ് ഇസ്രയേല്‍. ഇസ്രയേലിന്റെ വടക്കന്‍ മേഖലയിലാണ് ഹിസ്ബുള്ള ആക്രമണം നടത്തിയത്. ആക്രമണത്തെ തുടര്‍ന്ന് വിമാനം സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സുരക്ഷ വര്‍ദ്ധിപ്പിച്ചു. രാജ്യം കനത്ത ജാഗ്രതയിലാണ്. ഏറ്റവും പരിശുദ്ധമായ ദിനത്തില്‍ നേരിട്ട ആക്രമണത്തിന്റെ ഞെട്ടലിലാണ് ഇസ്രയേലിലെ ജനം. 20 ഓളം റോക്കറ്റുകളാണ് ഹിസ്ബുള്ള ഇസ്രയേലിനു നേരെ തൊടുത്തുവിട്ടത്. 

റോക്കറ്റ് പതിച്ച് വടക്കന്‍ ഇസ്രയേലില്‍ തീപിടിത്തം ഉണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിസ്ബുള്ള അയച്ച റോക്കറ്റുകളും ഡ്രോണുകളും പ്രതിരോധിക്കാന്‍ ഇസ്രയേലിന് കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ചില റോക്കറ്റുകളെ തടയാന്‍ കഴിഞ്ഞെന്നും നിരവധി റോക്കറ്റുകള്‍ ജനവാസമില്ലാത്ത മേഖലകളില്‍ പതിച്ചെന്നും ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, ഇസ്രയേല്‍ കൈയേറിയ ഗാലന്‍ കുന്നുകളില്‍ തീപിടിത്തമുണ്ടായതായി ടൈംസ് ഓഫ് ഇസ്രയേലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഒക്ടോബര്‍ 11 ന് ഒരു മണിക്കൂറില്‍ 20 റോക്കറ്റുകള്‍ ഇസ്രയേലിനു നേരെ ഹിസ്ബുള്ള തൊടുത്തുവിട്ടു. ഇതിന്റെ അമ്പരപ്പിലാണ് ഇസ്രായേലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വടക്കന്‍ ഇസ്രയേല്‍ ലക്ഷ്യമിട്ടാണ് റോക്കറ്റുകള്‍ തൊടുത്തുവിട്ടത്. 

trt

അതിനിടെ, ഹിസ്ബുള്ള ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങളും ദൃശ്യങ്ങളും  പുറത്തുവന്നു. മധ്യ ഇസ്രയേലിലെ നഗരമായ ഹെര്‍സ്ലിയയിലെ ഒരു കെട്ടിടത്തില്‍ ഹിസ്ബുള്ളയുടെ രണ്ടു ഡ്രോണുകള്‍ പതിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡ്രോണ്‍ കെട്ടിടത്തിനു നാശനഷ്ടമുണ്ടാക്കിയെന്നും ചെറിയ തോതില്‍ തീപിടിത്തമുണ്ടായെന്നും വൈ നെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ആളുകള്‍ക്ക് പരിക്കുപറ്റിയതായി റിപ്പോര്‍ട്ടില്ലെന്നും വൈ നെറ്റ് ന്യൂസ് പറയുന്നു. 

അതിര്‍ത്തില്‍ കടന്നയുടന്‍ ഡ്രോണുകള്‍ ട്രാക്ക് ചെയ്‌തെന്നും ഡ്രോണുകളിലൊന്നിലെ ജെറ്റ് വാമാനങ്ങള്‍ പ്രതിരോധിച്ചെന്നും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. രണ്ടാമത്തെ ഡ്രോണിനെ പ്രതിരോധിച്ചോ എന്നു വ്യക്തമല്ല. 

1973 ഒക്ടോബര്‍ 6-ല്‍ ഇസ്രയേല്‍ സമാനമായ  ആക്രമണം നേരിട്ടിരുന്നു. സീനായിലൂടെ, സൂയസ് കനാല്‍ വഴി ഈജിപ്ഷ്യന്‍ സൈന്യവും ഗോലാന്‍ കുന്നുകളിലൂടെ സിറിയന്‍ സൈന്യവും ഇസ്രായേല്‍ അധിനിവേശ പ്രദേശങ്ങളിലേക്ക് ഇരച്ചുകയറി. യുദ്ധവിമാനങ്ങള്‍ ഇസ്രായേല്‍ ആകാശത്ത് വട്ടമിട്ടു പറന്നു. കരയിലൂടെയും ആക്രമണം നടന്നു.

കരയും കടലും വഴിയുള്ള മിന്നലാക്രമണത്തില്‍ ഇസ്രയേല്‍ സ്തംഭിച്ചു. ഞെട്ടലില്‍ നിന്നു മോചിതമാവാന്‍ ഇസ്രായേലിന് മണിക്കൂറുകളെടുത്തു. 

24 മണിക്കൂറിനകം ഇസ്രായേല്‍ പ്രത്യാക്രമണം ആരംഭിച്ചു. യു.എസ് നല്‍കിയ ആയുധശേഖരത്തിന്റെ ബലത്തില്‍ സൂയസ് കനാല്‍ വഴി ഈജിപ്തിലേക്കും ഗോലാന്‍ കുന്നുകളിലൂടെ സിറിയയിലേക്കും ശക്തമായ തിരിച്ചടിച്ചു ഇസ്രായേല്‍. മൂന്ന് ആഴ്ച നീണ്ട ആക്രമണ-പ്രത്യാക്രമണങ്ങള്‍ക്കൊടുവില്‍ ഒക്ടോബര്‍ 25ന് യു.എന്‍ മധ്യസ്ഥതയില്‍ മേഖലയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.

israel air strike iran israel war news israel hizbulla conflict