കനത്ത മഴ : 50 ഓളം വിമാന സർവിസുകൾ റദ്ദാക്കി ദുബായ് വിമാനത്താവളം

വിമാനത്താവള റണ്‍വേയില്‍  വെള്ളം കയറിയതോടെയാണ് അധികൃതര്‍ സർവിസുകൾ റദ്ദാക്കിയത്.

author-image
Rajesh T L
Updated On
New Update
dubai airport

ഷാർജ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നവർ

Listen to this article
0.75x 1x 1.5x
00:00 / 00:00

ദുബായ്: കനത്ത മഴയെതുടര്‍ന്ന്  50 ഓളം വിമാന സര്‍വീസുകള്‍ റദ്ദാക്കി ദുബായ് വിമന താവളം. വിമാനത്താവള റണ്‍വേയില്‍  വെള്ളം കയറിയതോടെയാണ് അധികൃതര്‍ സർവിസുകൾ റദ്ദാക്കിയത്. മഴയെ തുടർന്ന് രാജ്യത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ വൈകീട്ട് വരെ ദുബായില്‍ നിന്നും പുറപ്പെടേണ്ട 21 വിമാനങ്ങള്‍, ദുബായില്‍ ഇറങ്ങേണ്ട 24 ലേറെ വിമാനങ്ങളും റദ്ദാക്കിയിരുന്നു. അഞ്ച് വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തിരുന്നു.

കേരളത്തില്‍ നിന്നുള്ള സര്‍വീസുകളും മുടങ്ങിയിട്ടുണ്ട്. ഫ്ളൈ ദുബായുടെയും എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെയും കൊച്ചി-ദുബായ് സര്‍വീസ്, ഇന്‍ഡിഗോ കൊച്ചി-ദോഹ സര്‍വീസ്, എയര്‍അറേബ്യയുടെ കൊച്ചി-ഷാര്‍ജ എന്നീ സർവിസുകൾ അടക്കം റദ്ദാക്കിയിരിക്കുകയാണ്.എയര്‍അറേബ്യയുടെ ഷാര്‍ജയില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന സര്‍വീസുകളെല്ലാം ഇന്നലെ വൈകീട്ട് മുതല്‍ മുടങ്ങിയിരുന്നു.  

അതെസമയം, എയര്‍ഇന്ത്യ എക്സ്പ്രസ് സര്‍വീസുകൾ നടത്തുന്നുണ്ടെന്നാണ്  വിവരം. പ്രതികൂല കാലാവസ്ഥയില്‍ സര്‍വീസ് റദ്ദാക്കുകയോ വൈകുകയോ ചെയ്യുമെന്ന് ഇത്തിഹാദും, എമിറേറ്റ്സും  മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ ബുധനാഴ്ച രാവിലെ 10 മണിവരെയുള്ള ഫ്ളൈദുബായ് വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ടെന്ന് ഇന്നലെ രാത്രി തന്നെ അധികൃതര്‍ അറിയിച്ചിരുന്നു.

dubai airport