വീഴ്ചയിൽ തലയ്ക്ക് പരുക്ക്; റഷ്യൻ സന്ദർശനം റദ്ദാക്കി ബ്രസീൽ പ്രസിഡന്റ്

വീഴ്ചയിൽ തലയുടെ പുറകുവശത്തായാണ് പരുക്കേറ്റതെന്നും തുന്നലുകൾ വേണ്ടിവന്നെന്നും ലുല ഡസിൽവയുടെ ഡോക്ടർ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

author-image
Vishnupriya
New Update
vi

ബ്രസീലിയ: ബ്രിക്സ് ഉച്ചകോടിക്കായുള്ള റഷ്യൻ സന്ദർശനം റദ്ദാക്കി ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവ (78) .  വീട്ടിൽ വീണ് തലയ്ക്കു പരുക്കേറ്റതിനാൽ ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് യാത്ര ഒഴിവാക്കിയത്. ദീർഘനേരത്തേക്കുള്ള വിമാനയാത്ര ഒഴിവാക്കാൻ ഡോക്ടർമാർ നിർദേശിച്ചിരുന്നു. വിഡിയോ കോൺഫറൻസിലൂടെ അദ്ദേഹം യോഗത്തിൽ പങ്കെടുക്കുമെന്ന് ഓഫിസ് വാർത്താക്കുറിപ്പില്‍ അറിയിച്ചു.
 
വീഴ്ചയിൽ തലയുടെ പുറകുവശത്തായാണ് പരുക്കേറ്റതെന്നും തുന്നലുകൾ വേണ്ടിവന്നെന്നും ലുല ഡസിൽവയുടെ ഡോക്ടർ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. തുടർപരിശോധനകൾ ആവശ്യമാണെന്നും ഡോക്ടർ വ്യക്തമാക്കി. പ്രസിഡന്റിന്റെ നില തൃപ്തികരമാണ്. ബ്രസീൽ വിദേശകാര്യമന്ത്രിയും സംഘവും ബ്രിക്സ് യോഗത്തിൽ പങ്കെടുക്കും. കസാനിൽ 22, 23, 24 തീയതികളിലാണ് ഉച്ചകോടി.

brics brazil president lula dalsilva