ചാവേർ സ്ഫോടനങ്ങൾ വീണ്ടും ആരംഭിക്കണം: ഹമാസ് നേതാവ് യഹിയ സിൻവർ

2000-കളുടെ തുടക്കത്തിൽ ഹമാസിന്റെ വലിയ തന്ത്രമായിരുന്നു ചാവേർ സ്ഫോടനങ്ങൾ. രാഷ്ട്രീയ ഒറ്റപ്പെടലുണ്ടാകുമെന്ന് ആശങ്കയിലാണ് പിന്നീട് ഇതവസാനിപ്പിച്ചത്.

author-image
anumol ps
New Update
yahiya sinwar

ടെൽ അവീവ്: ചാവേർ സ്ഫോടനങ്ങൾ വീണ്ടും ആരംഭിക്കാൻ ആഹ്വാനവുമായി ഹമാസ് നേതാവ് യഹിയ സിൻവർ. ഹമാസ് 20 വർഷം മുമ്പ് അവസാനിപ്പിച്ച തന്ത്രമായിരുന്നു ഇത്. എന്നാൽ, ഇസ്രയേലുമായുള്ള സംഘർഷം തീവ്രമായ സാഹചര്യത്തിൽ വീണ്ടും ചാവേർ ആക്രമണങ്ങൾ നടത്താൻ ഹമാസ് കമാൻഡർമാർക്ക് യഹിയ നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ട്. 

2000-കളുടെ തുടക്കത്തിൽ ഹമാസിന്റെ വലിയ തന്ത്രമായിരുന്നു ചാവേർ സ്ഫോടനങ്ങൾ. രാഷ്ട്രീയ ഒറ്റപ്പെടലുണ്ടാകുമെന്ന് ആശങ്കയിലാണ് പിന്നീട് ഇതവസാനിപ്പിച്ചത്. 2024 ജൂലായിൽ ഇറാനിൽ നടന്ന ബോംബാക്രമണത്തിൽ മുൻ നേതാവ് ഇസ്മായിൽ ഹനിയയുടെ മരണശേഷമാണ് യഹിയ സിൻവർ ഹമാസിന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്തത്. സിൻവർ സ്ഥാനമെടുത്തതിന് ശേഷം ഹമാസിന്റെ ഭാഗത്ത് നിന്നുണ്ടായ അതിനിർണായകമായ തീരുമാനമാണിത്.

സെപ്തംബർ 21-ന് ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ സിൻവർ കൊല്ലപ്പെട്ടതായാണ് അനുമാനിക്കപ്പെട്ടിരുന്നത്. വാർത്തകൾ പ്രചരിച്ച് ഏതാനും ദിവസങ്ങൾക്കുശേഷം അദ്ദേഹം സംഘടനയിലെ അംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നതായി വാർത്താ ചാനലായ അൽ-അറേബ്യ റിപ്പോർട്ട് ചെയ്തു.

ഹമാസ് കമാൻഡ് സെന്റർ ലക്ഷ്യമാക്കിയാണ് അന്ന് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യം വെളിപ്പെടുത്തിയിരുന്നു. ഈ ആക്രമണത്തിനുശേഷം സിൻവറെക്കുറിച്ച് വിവരമൊന്നുമുണ്ടായിരുന്നില്ല. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 22 പേരാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

അതേസമയം, ഒക്ടോബർ ഏഴിന് ഇസ്രയേലിനുനേരെ നടത്തിയ ആക്രമണത്തിൽ തെല്ലും പശ്ചാത്താപമില്ലെന്ന് സിൻവർ പറഞ്ഞതായി വെള്ളിയാഴ്ച റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞ് തന്നെ കാണാൻ എത്തിയവരോടാണ് സിൻവർ തന്റെ നിലപാട് അറിയിച്ചതെന്നായിരുന്നു റിപ്പോർട്ട്. ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ സിൻവർ ആയിരുന്നു.

hamas suicide bombing attack yahiya sinwar