ഹമാസ്, അമേരിക്കയെ ആക്രമിക്കാന്‍ ഒരുങ്ങുന്നോ!!!

ഹമാസ്, അമേരിക്കയെ ആക്രമിക്കാന്‍ ഒരുങ്ങുന്നോ? ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെ ആക്രമിച്ചതിനു സമാനമായൊരു ആക്രമണം അമേരിക്കയിലും ഹമാസ് പ്ലാന്‍ ചെയ്യുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്.

author-image
Rajesh T L
New Update
yyy

ഹമാസ്, അമേരിക്കയെ ആക്രമിക്കാന്‍ ഒരുങ്ങുന്നോ?   ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെ ആക്രമിച്ചതിനു സമാനമായൊരു ആക്രമണം അമേരിക്കയിലും ഹമാസ് പ്ലാന്‍ ചെയ്യുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. യുഎസ് അന്വേഷണ ഏജന്‍സിയായ എഫ്ബിഐ തന്നെയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നത്. ഇസ്രയേല്‍ ആക്രമണത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തോട് അനുബന്ധിച്ച് ആക്രമണം ഉണ്ടാകും എന്നാണ് എഫ്ബിഐയുടെ മുന്നറിയിപ്പ്. 

എഫ്ബിഐയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന വലിയ ആശങ്കയിലും ജാഗ്രതയിലുമാണ് യുഎസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ നാലിനാണ് എഫ്ബിഐ ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. 

അതിനിടെ, ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍, ഇറാനെ ആക്രമിച്ചേക്കും എന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. തങ്ങളുടെ രാജ്യത്തിനു നേരെ നടത്തിയ ആക്രമണത്തിനു പ്രതികാരമായി ശക്തമായ തിരിച്ചടി ഇസ്രയേല്‍ ഇറാനു നല്‍കും എന്നാണ് സൂചന. ഇറാന്റെ ആണവകേന്ദ്രങ്ങളാണ് ഇസ്രയേല്‍ ലക്ഷ്യമിടുന്നതെന്ന റിപ്പോര്‍ട്ടുകലാണ് പുറത്തുവരുന്നത്. . 

ഇസ്രയേലിന് പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു വാര്‍ത്തയോടുള്ള അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം. എന്നാല്‍, ആണവനിലയങ്ങള്‍ അക്രമിക്കരുതെന്നും അമേരിക്കയുടെ പിന്തുണ ഉണ്ടാകില്ലെന്നും ബൈഡന്‍ വ്യക്തമാക്കിയിരുന്നു. ഇറാന്റെ എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ബൈഡന്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. 

ഹമാസ് ആക്രമണത്തിന്റെ വാര്‍ഷികദിനമായ ഒക്ടോബര്‍ 7, ഇസ്രയേല്‍ തിരിച്ചടിക്കാന്‍ തിരഞ്ഞെടുക്കുമോ എന്ന കാര്യം ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ബൈഡന്‍ വ്യക്തമാക്കിയിരുന്നു. 

അതിനിടെ, ലബനനില്‍ ഇസ്രയേല്‍ കരയാക്രമണം തുടങ്ങിയിട്ട് ഒരാഴ്ചയാകുന്നു. കരയാക്രമണം ഇസ്രയേലിന് കീറാമുട്ടിയായായി മാറിയെന്ന റിപ്പോര്‍ട്ടുകളാണ് അതിനിടെ പുറത്തുവരുന്നത്. ആക്രമണവുമായി മുന്നോട്ടുപോകാന്‍ ഇസ്രയേലി ഡിഫന്‍സ് ഫോഴ്‌സ് പെടാപാടുപെടുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഇസ്രയേല്‍ വ്യോമാക്രമണം ശക്തമാക്കിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

ഇസ്രയേലിന്റെ മുന്നേറ്റം തടയുന്നതിനായി ഹിസ്ബുളള ഹിഡ്ഡന്‍ ഇംപ്രൊവൈസ്ഡ് ബോംബുകള്‍ ഉപയോഗിക്കുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അല്‍ ജസീറയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലബനനില്‍ ഇസ്രയേലിനെ വെള്ളകുടിപ്പിക്കാനുള്ള തന്ത്രങ്ങളൊരുക്കിയാണ് ഹിസ്ബുള്ളയുടെ തിരിച്ചടി. 

ലബനനില്‍ ഇസ്രയേല്‍ സ്ട്രഗിള്‍ ചെയ്യുകയാണെന്ന് യുദ്ധ നിരീക്ഷകരും സമ്മതിക്കുന്നുണ്ട്. കരയാക്രമണം തുടങ്ങി ഒരാഴ്ചയായിട്ടും കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ ഇസ്രയേലിനു സാധിച്ചിട്ടില്ല. ലബനന്റെ സവിശേഷ ഭൂപ്രകൃതിയാണ് ഇസ്രയേലിനെ പിന്നോട്ട് വലിക്കുന്നത് എന്നാണ് ഒരു ഇസ്രയേലി മിലിട്ടറി കറസ്‌പോണ്ടന്റ് വ്യക്തമാക്കിയത്. ലബനന്റെ കുന്നുകളും പരുക്കന്‍ ഭൂപ്രകൃതിയുമാണ് ഇസ്രയേലിന് തിരിച്ചടിയായി നില്‍ക്കുന്നതെന്നും കറസ്‌പോണ്ടന്റ് അവകാശപ്പെടുന്നു. 

അതിനിടെ, ലബനനിലും ഗസയിലും ഇസ്രയേല്‍ വ്യോമാക്രമണം രൂക്ഷമാക്കി. ദിവസങ്ങള്‍ക്കിടെ മരണം 2000 കവിഞ്ഞ ലബനനിലുടനീളം ശനിയാഴ്ച വ്യാപക ആക്രമണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ബെയ്റൂട്ടില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ സേന കുടിയൊഴിപ്പിക്കല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് ലക്ഷത്തിലേറെ ആളുകള്‍ സിറിയയിലേക്ക് പലായനം ചെയ്തതായി അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഹൈകമീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി എക്സില്‍ കുറിച്ചു.

war usa hamas attack hamas militant hamas war