വിദഗ്ധരായ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം അനുവദിക്കുന്ന വിസകളുടെ എണ്ണം 20,000 ല്‍ നിന്ന് 90,000 ആയി ഉയര്‍ത്താന്‍ ജര്‍മ്മനി തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന ജര്‍മ്മന്‍ ബിസിനസിന്റെ 18ആമത് ഏഷ്യാ പസഫിക് കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
പുതിയ വിസ നയം ഇന്ത്യയുടെ വൈദഗ്ധ്യമുള്ള തൊഴിലാളികളെ സ്വീകരിക്കുന്നതിനുള്ള ജര്‍മ്മനിയുടെ വര്‍ധിച്ചുവരുന്ന താല്‍പ്പര്യത്തിന് അടിവരയിടുന്നു. കഴിഞ്ഞ വര്‍ഷം മാത്രം ജര്‍മ്മനിയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം 23,000 ആയി വര്‍ദ്ധിച്ചു. ഡിജിറ്റൈസേഷന്‍, വേഗത്തിലുള്ള പ്രോസസ്സിംഗ്, ഉപയോക്തൃ സൗഹൃദ സംരംഭങ്ങള്‍ എന്നിവയിലൂടെ വിസ നടപടിക്രമങ്ങള്‍ മെച്ചപ്പെടുത്തുമെന്നുംജര്‍മ്മന്‍ ചാന്‍സലര്‍ അറിയിച്ചു.
പ്രതിരോധത്തിലും സാങ്കേതിക വിദ്യയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യത്തെപറ്റി ജര്‍മ്മന്‍ ചാന്‍സലര്‍ എടുത്ത്പ്പറഞ്ഞു.