യന്ത്രങ്ങളുടെ കാര്യമായ സഹായമോ സാങ്കേതിക വിദ്യയുടെ പിന്തുണയോ ഇല്ലാതിരുന്ന കാലത്ത്,153 വര്‍ഷം മുമ്പ് വെട്ടിയ കനാല്‍ ഇക്കാലം കൊണ്ട് ഈജിപ്തിന് നേടിക്കൊടുത്ത വരുമാനം എത്രയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇന്ന് കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നത് സൂയസ് കനാല്‍ അതോറിറ്റിയാണ്.പഴയ സൂയസ് കനാല്‍ കമ്പനിയെ ദേശസാത്കരിച്ചാണ് അതോറിറ്റിയാക്കിയത്. ഇന്നത്തെ ആഗോളവ്യാപാരത്തിന്റെ 12 ശതമാനവും കണ്ടയ്നര്‍ ട്രാഫിക്കിന്റെ 30 ശതമാനം സൂയസ് വഴിയാണ്.പ്രതിവര്‍ഷം മൂന്നു ലക്ഷം കോടി ഡോളറിന്റെ ചരക്കാണ് സൂയസ് വഴി കടന്നുപോകുന്നത്.
യൂറോപ്പില്‍ നിന്ന് ഏഷ്യയിലേക്കുള്ള കുറുക്കുവഴിക്കായി 19-ാം നൂറ്റാണ്ട് മുതല്‍തന്നെ സായിപ്പന്മാര്‍ ആലോചന തുടങ്ങിയിരുന്നു. നൈല്‍ നദിയുമായി ബന്ധിപ്പിച്ച് ഒരു കനാല്‍ വെട്ടുകയും ചെയ്തു. എന്നാല്‍, അത് വൈകാതെ മണ്‍മറഞ്ഞു. ആഫ്രിക്കന്‍ മുനമ്പ് ചുറ്റി വേണമായിരുന്നു അക്കാലത്ത് ഏഷ്യയിലെത്താന്‍. നെപ്പോളിയന്റെ പടയോട്ട കാലത്താണ് കനാല്‍ എന്ന ആശയം വീണ്ടും സജീവമായത്. ഒരു കനാല്‍ ഉണ്ടാക്കിയാല്‍ സമയലാഭത്തിനൊപ്പം തന്ത്രപ്രധാന കപ്പല്‍പാതയാക്കി അത് മാറുമെന്നും നെപ്പോളിയന്‍ കണക്കുകൂട്ടി. എന്‍ജിനീയറിങ് വിദഗ്ധരെ ഇതിനായി നിയോഗിച്ചു.
അവര്‍ നടത്തിയ പഠനത്തില്‍ ചെങ്കടലിലേയും മെഡിറ്ററേനിയനിലേയും ജലനിരപ്പിലെ വ്യതിയാനം കാരണം കനാല്‍ പ്രായോഗികമല്ലെന്ന് റിപ്പോര്‍ട്ട് നല്‍കി. കനാല്‍ വെട്ടിയാലും ലോക്കില്ലാതെ കപ്പല്‍പാതയാക്കാനാകില്ലെന്നും, അങ്ങനെ ചെയ്താല്‍ അത് വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും നെപ്പോളിയനെ ധരിപ്പിച്ചു. യഥാര്‍ഥത്തില്‍, കണക്കുകൂട്ടിയതില്‍ സംഭവിച്ച പിഴവായിരുന്നു അന്ന് ആ കനാല്‍ പദ്ധതി മുടങ്ങാന്‍ കാരണമായത്. ഫെര്‍ഡിനാന്‍ഡ് ഡി ലെസ്സപ്സ് എന്ന ഫ്രഞ്ച് നയതന്ത്രജ്ഞനാണ് ഇന്നത്തെ സൂയസ് കനാലിന്റെ ബുദ്ധികേന്ദ്രം. കനാല്‍ എന്ന ആശയം 1853-ല്‍ ഈജിപ്ത് ഭരിച്ചിരുന്ന സയിദ് പാഷയെ അദ്ദേഹം ധരിപ്പിച്ചു. അതുവഴി ഉണ്ടാകുന്ന നേട്ടങ്ങളും ഈജിപ്തിന് ലോകഭൂപടത്തില്‍ കിട്ടുന്ന തന്ത്രപ്രധാന മേല്‍കോയ്മയും തിരിച്ചറിഞ്ഞ പാഷ പദ്ധതിക്ക് കൈകൊടുത്തു.
ഏത് രാജ്യത്തിന്റെ കപ്പലിനും ടോള്‍ നല്‍കി കടന്നുപോകാവുന്ന ജലപാതയായിട്ടാണ് സൂയസ്സിനെ ലെസ്സപ്സ് വിഭാവനം ചെയ്തത്. അതിനായി സൂയസ് കനാല്‍ കമ്പനി രൂപൂകരിച്ചു. എന്നാല്‍, ബ്രിട്ടന്‍ തുടക്കത്തിലെ ഉടക്ക് വച്ചു. ഫ്രാന്‍സിന്റെ വരവ് ഏഷ്യയിലെ ബ്രിട്ടന്റെ കോളനി വാഴ്ചയ്ക്ക് ഭീഷണിയാകുമെന്ന് അവര്‍ കരുതി. ഫ്രാന്‍സ് ഒഴികെ ഒരു രാജ്യവും കനാല്‍ നിര്‍മാണത്തിന് പണം മുടക്കാന്‍ തയ്യാറായില്ല. ഒടുവില്‍ ഓഹരികള്‍ വിറ്റ് പണം സമാഹരിക്കാന്‍ തീരുമാനിച്ചു. ഫ്രാന്‍സിന് 50 ശതമാനവും സയിദ് പാഷയ്ക്ക് 44 ശതമാനവും മറ്റ് സ്വകാര്യ നിക്ഷേപകരുടെ വക ആറ് ശതമാനവും. അങ്ങനെയായിരുന്നു ഓഹരി വിഹിതം. 99 വര്‍ഷത്തേക്കായിരുന്നു കരാര്‍.
ഒരു വശത്ത് ചെങ്കടല്‍. മറുവശം മെഡിറ്ററേനിയന്‍. കടലിനിടയില്‍ പൊഴിപോലെ കിടന്ന ഭൂപ്രദേശം കനാലിനായി തെരഞ്ഞെടുത്തു. മെഡിറ്ററേനിയനേക്കാള്‍ 33 അടി മുകളിലാണ് ചെങ്കടല്‍. ആറ് വര്‍ഷം കൊണ്ട് തീര്‍ക്കാമെന്ന് കണക്കുകൂട്ടി 1859-ലാണ് കനാലിന്റെ പണിതുടങ്ങിയത്. കോളറക്കാലമായിരുന്നു. ആയിരങ്ങള്‍ നിര്‍മ്മാണത്തിനിടെ മരിച്ചുവീണു. അടിമവേലയുടെ ഇരുണ്ട കാലവും ആ ചരിത്രത്തിന്റെ ഭാഗമാണ്. മണ്‍വെട്ടി, പിക്കാസ് എന്നിവയായിരുന്നു ആകെയുണ്ടായിരുന്ന ഉപകരണങ്ങള്‍. പണിപാതി എത്തിയ കാലത്ത് ആവിയിലും കല്‍ക്കരിയിലും പ്രവര്‍ത്തിക്കുന്ന മണ്ണുമാന്തി യന്ത്രങ്ങള്‍ സഹായത്തിന് കിട്ടി. എല്ലാത്തിനും ഒടുവില്‍ 10 വര്‍ഷമെടുത്തു നിര്‍മ്മാണം തീരാന്‍.
7.2 കോടി ചതുരശ്ര അടി മണ്ണ് നീക്കിയെന്നാണ് കണക്ക്. അങ്ങനെ 1869 നവംബറില്‍ 163 കിലോ മീറ്റര്‍ നീളത്തില്‍ വെട്ടിയ കനാല്‍ കപ്പലുകള്‍ക്കായി തുറന്നുകൊടുത്തു. ഇരുകടലുകളും സംഗമിച്ചു. യൂറോപ്-ഏഷ്യ യാത്രാദൂരം ഗണ്യമായി കുറഞ്ഞു. 26 ദിവസത്തെ യാത്ര. 12- 14 ദിവസമായി ചുരുങ്ങി. അങ്ങനെ സൂയസ് കനാല്‍ കപ്പല്‍ഗതാഗതത്തിലും രാജ്യാന്തര വ്യാപാരത്തിലും മുഖ്യകണ്ണിയുമായി.
ഗസയെകീറിമുറിച്ച് ഒരു കപ്പല്‍ പാതയുണ്ടായാല്‍ ഇസ്രയേല്‍ എന്ന കൊച്ചു രാജ്യത്തിന്റെ വരുമാനം എന്തായിരിക്കും... ഈ ഒരു ചിന്ത ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മനസില്‍ ഉടലെടുത്തതാണ് പശ്ചിമേഷ്യയിലെ യുദ്ധം തീരത്ത നോവായി തുടരുന്നത്. പക്ഷെ അത് സാദ്ധ്യമകണമെങ്കില്‍ ഗാസ മുനമ്പ് വഴി നടക്കൂ... അതിന് ഗസ പൂര്‍ണമായും തങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടതുണ്ട്. ജനലക്ഷങ്ങള്‍ ഒഴിഞ്ഞുപോകേണ്ടതുണ്ട്. ഇതിനെല്ലാം നെതന്യാഹു കണ്ട കുറുക്കുവഴിയാണോ ഗസയില്‍ ഹമാസിന്റെ പേരില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യ എന്ന് സംശയിച്ചാലും തെറ്റില്ല...
അത് ഒരിക്കല്‍ നെതന്യാഹുവിന്റെ നാക്കില്‍ നിന്ന് തന്നെ വീഴുകയുണ്ടായി... ഗസയലെ നഗരങ്ങള്‍ വികസിപ്പിക്കാന്‍ തങ്ങള്‍ തയാറാണ്. അതിന് വിവിധപദ്ധതികളും ഗസയ്ക്ക് നടവിലൂടെ ഒരു തുറന്ന കപ്പല്‍ പാതയും ആവശ്യമാണ്... അപ്പോള്‍ അതുതന്നെയാകാം കാരണം...
നിലവില്‍ ഈ കപ്പല്‍ പാതയുടെ പണിപ്പുരയിലാണ് ഇസ്രയേല്‍ എന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇതിനായി ചെലവിടുന്നതാകട്ടെ 55 ബില്യണ്‍ അമേരിക്കന്‍ ഡോളറും... ലോകകപ്പല്‍ ഗതാഗതത്തിന്റെ ചരിത്രം തന്നെ മാറ്റിമറിക്കാന്‍ ഈ കപ്പല്‍ പാതയുടെ നിര്‍മ്മാണത്തിലൂടെ സാധിക്കും ഒരു പക്ഷെ സുയസ് കനാല്‍ വിസ്മൃതിയിലേക്ക് പോകാനും പകരം ലോക വ്യാപാരത്തിന്റെ ആണിക്കല്ല് ഏറ്റെടുക്കാന്‍ സാധിക്കുമെന്നും നെതന്യാഹു ചിന്തിച്ചിട്ടുണ്ടാകാം.
ഇന്ന് ലോക രാഷ്ട്രങ്ങളുടെ ഉത്പനന്നങ്ങള്‍ വന്‍ വിപണിയാണ് ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാഷ്ട്രങ്ങള്‍. ഈ ചരക്കുഗതാഗതം തങ്ങളുടെ നിയത്രണത്തിലൂടെ ആയാല്‍ രാജ്യത്തിന്റെ സ്ഥിതി എന്തായിരിക്കുമെന്ന് നെതന്യാഹുവിന് നന്നായി അറിയാം. അതുവഴി മിഡില്‍ ഈ സ്റ്റ് മേഖലയിലെ വ്യാപാര രാജ്ക്കന്മാരാകാനും ഇസ്രയേലിന് സാധിക്കും.
അതിനുള്ള മാര്‍ഗമാണ് മെഡിറ്ററേനിയന്‍ കടലിനേയും ചെങ്കടലിനെയും ബന്ധിപ്പുന്ന ഒരു കനാല്‍ സ്വന്തമായി ഉണ്ടാക്കുക എന്നത്. അതിനായി മെഡിറ്ററേനിയന്‍ കടലിനും അകബാ കടലിടുക്കിനുമിടയില്‍ 292 കിലോമീറ്റര്‍ നീളത്തില്‍ ഭൂമി കീറി അതിലൂടെ സമുദ്ര ജലമൊഴുക്കി അതിലൂടെ കപ്പല്‍ പാത സൃഷ്ടിക്കുക എന്നതാണ് ഇസ്രയേലിന്റെ പദ്ധതി.
പക്ഷെ ഇത് യാഥാര്‍ത്ഥ്യമക്കുക അത്ര എളുപ്പമല്ലെന്ന് മറ്റാരെക്കാളും നെതന്യാഹുവിന് തന്നെ അറിയാം. ആ വലിയ പ്രതിസന്ധിയാണ് ഗസ. ഇന്ന് ലോകത്തെ തന്നെ ഏറ്റവും ജനസാന്ദ്ര കൂടിയ സ്ഥലങ്ങളിലൊന്നാണ് ഗസ. ആ പ്രദേശത്തെ പൂര്‍ണമായും ഒഴിപ്പിച്ചാല്‍ മാത്രമേ ഇങ്ങനെയൊരു പദ്ധതി സാദ്ധ്യമാക്കാന്‍ ഇസ്രയേലിന് കഴിയുകയുള്ളു. അതുകൊണ്ടുതന്നെയാണ് മനുഷ്യരെ കൂട്ടത്തോടെ കൊന്നൊടുക്കുകയും നാടു കടത്തുകയും കെട്ടിടങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്ന പ്രക്രിയ തുടര്‍ന്നുകൊണ്ടിരിക്കുന്നത്.