ഗസ ആക്രമണം: 2000ത്തോളം കുട്ടികള്‍ക്ക് കാലുകള്‍ നഷ്ടപ്പെട്ടെന്ന് റിപ്പോര്‍ട്ട്.

author-image
Prana
New Update
gaza war bt isreal
Listen to this article
0.75x 1x 1.5x
00:00 / 00:00

ഗസയ്ക്കെതിരായ ഇസ്രായേലിന്റെ യുദ്ധത്തിന്റെ തുടക്കം മുതല്‍ ഇതുവരെയായി 2,000 ത്തോളം കുട്ടികളുടെ കാലുകള്‍ ഇത്തരത്തില്‍ മുറിച്ചുമാറ്റപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്.ഗസയില്‍ ഇസ്രായേല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന വംശഹത്യയില്‍ ഒരു ദിവസം 10 കുട്ടികളുടെ എങ്കിലും കാലുകള്‍ മുറിച്ചുമാറ്റപ്പെടുന്നതായി യുഎന്‍ആര്‍ഡബ്ല്യുഎ മേധാവി ഫിലിപ്പ് ലസാരിനി പറഞ്ഞു. യഥാര്‍ഥത്തില്‍ ഗസയില്‍ ഓരോ ദിവസവും ശരാശരി ഒരു കാലോ രണ്ടു കാലുകള്‍ പൂര്‍ണമായോ നഷ്ടപ്പെടുന്ന പത്ത് കുട്ടികള്‍ ഉണ്ട്. ഗസയ്ക്കെതിരായ 
ഇതില്‍ മിക്കതും ചിലപ്പോള്‍ അനസ്‌തേഷ്യ ഇല്ലാതെയായിരുന്നു. കൈകള്‍ ഇതില്‍ പെടില്ലെന്നും കൈകള്‍ നഷ്ടപ്പെട്ട എണ്ണവും കുറേയുണ്ടെന്നും യുഎന്നിന്റെ കുട്ടികളുടെ ഏജന്‍സിയായ യുനിസെഫിന്റെ കണക്കുകള്‍ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. 21,000 കുട്ടികളെ യുദ്ധത്തില്‍ കാണാതായിട്ടുണ്ടെന്ന് സേവ് ദി ചില്‍ഡ്രന്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

 

Gaza war updates