ഗസ്സയില്‍ ഉപാധികളില്ലാതെ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന അമേരിക്കന്‍ പ്രമേയം പാസാക്കി യുഎന്‍ രക്ഷാസമിതി.ഗസ്സയ്ക്കെതിരായ ഇസ്റാഈലിന്റെ യുദ്ധം ആരംഭിച്ചിട്ട് എട്ടുമാസം കഴിഞ്ഞു. യുഎസ് പ്രമേയം ലോക രാജ്യങ്ങള്‍ അംഗീകരിച്ചു. 15 സെക്യൂരിറ്റി കൗണ്‍സില്‍ അംഗങ്ങളില്‍ 14 പേരും യുഎസ് തയ്യാറാക്കിയ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. വോട്ടെടുപ്പില്‍ നിന്ന് റഷ്യ വിട്ടുനിന്നു. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഹമാസിനോട് അംഗീകരിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. പ്രമേയത്തെ ഹമാസ് സ്വാഗതം ചെയ്തു.അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മെയ് 31 ന് പ്രഖ്യാപിച്ച മൂന്ന് ഘട്ടമായുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതാണ് പ്രമേയം.
ഗസ്സയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന അമേരിക്കന്‍ പ്രമേയം പാസാക്കി യുഎന്‍
പ്രമേയത്തെ ഹമാസ് സ്വാഗതം ചെയ്തു.അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മെയ് 31 ന് പ്രഖ്യാപിച്ച മൂന്ന് ഘട്ടമായുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതാണ് പ്രമേയം.
New Update
00:00
/ 00:00