ഗാസ പ്രതിഷേധം: കൊളംബിയ സര്‍വകലാശാല പദവി രാജിവെച്ച് മിനൗഷ് ഷഫീഖ്

അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലയില്‍ അണപൊട്ടിയ പലസ്തീന്‍ അനുകൂല പ്രതിഷേധത്തിന്റെ സമ്മര്‍ദം താങ്ങാനാവാതെയാണ് കൊളംബിയ സര്‍വകലാശാല പ്രസിഡന്റ് മിനൗഷ് ഷാഫികിന്റെ രാജി വച്ചു.

author-image
Prana
New Update
 chaos at copa america final
Listen to this article
0.75x 1x 1.5x
00:00 / 00:00

അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലയില്‍ അണപൊട്ടിയ പലസ്തീന്‍ അനുകൂല പ്രതിഷേധത്തിന്റെ സമ്മര്‍ദം താങ്ങാനാവാതെയാണ് കൊളംബിയ സര്‍വകലാശാല പ്രസിഡന്റ് മിനൗഷ് ഷാഫികിന്റെ രാജി വച്ചു. കൊളംബിയയുടെ ആരോഗ്യ, ബയോമെഡിക്കല്‍ സേവനങ്ങളുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായ കത്രീന ആംസ്‌ട്രോങ് ഇടക്കാല പ്രസിഡന്റായി പ്രവര്‍ത്തിക്കുമെന്ന് യൂണിവേഴ്‌സിറ്റി അറിയിച്ചു. ഗാസയിലെ കൂട്ടക്കുരിതിക്കെതിരെ രാജ്യമാകെ വീശുന്ന സമരക്കൊടുങ്കാറ്റിന്റെ ഉറവിടം കൊളംബിയ സര്‍വകലാശാലയാണ്.
ഏപ്രില്‍ 17നാണ് കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികള്‍ ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പുകളെ അനുസ്മരിപ്പിക്കും വിധം ടെന്റുകള്‍ സ്ഥാപിച്ചത്. ഇസ്രയേലുമായി ബന്ധമുള്ള കമ്പനികളില്‍നിന്ന് യൂണിവേഴ്‌സിറ്റി പിന്മാറണം എന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിദ്യാര്‍ഥികള്‍ക്കുള്ള മറുപടി ന്യൂയോര്‍ക്ക് പൊലീസ് ആയിരുന്നു നല്‍കിയത്. വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യലും ടെന്റുകളും നശിപ്പിക്കലും തുടങ്ങി സമരമുറകളെ തളര്‍ത്താനുളള പണികള്‍ യൂണിവേഴ്‌സിറ്റി തുടങ്ങി. വിദ്യാര്‍ഥികളുടെ അറസ്‌റ്റോടെ കാര്യങ്ങള്‍ കൈവിട്ടു. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി, യേല്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ഇലിനോയ്, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, ബെര്‍ക്ക്‌ലി, യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയ തുടങ്ങിയ യൂണിവേഴ്‌സിറ്റികള്‍ ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തി. സമരത്തെ അടിച്ചമര്‍ത്താനുള്ള പൊലീസിന്റെയും, യൂണിവേഴ്‌സിറ്റിയുടെയും പദ്ധതികള്‍ക്കേറ്റ തിരിച്ചടിയായിരുന്നു കൂടുതല്‍ സര്‍വകലാശാലകളുടെ രംഗപ്രവേശനം.

gaza gaza conflict