ഫ്രാൻസിൻ്റെ അതിവേഗ റെയിൽ ശൃംഖലക്ക് നേരെ ആക്രമണം;സംഭവം ഒളിമ്പിക്സ് ഉദ്ഘാടനം നടക്കാനിരിക്കെ

ട്രെയിൻ നെറ്റ്‌വർക്കിനെ തളർത്തുന്നതിനുള്ള ആക്രമണമാണിതെന്ന് എസ്എൻസിഎഫ് പറയുന്നു.അക്രമണത്തിന് പിന്നാലെ നിരവധി റൂട്ടുകൾ റദ്ദാക്കേണ്ടിവരുമെന്നും അറ്റകുറ്റപ്പണികൾ സമയമെടുക്കുമെന്നുമാണ് റിപ്പോർട്ട്.

author-image
Greeshma Rakesh
New Update
france

frances high speed railway hit by arson attacks before the olympics opening ceremony

Listen to this article
0.75x 1x 1.5x
00:00 / 00:00

പാരീസ്: ഒളിമ്പിക്സ് ഉദ്ഘാടനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഫ്രാൻസിൻ്റെ അതിവേഗ റെയിൽ ശൃംഖലക്ക് നേരെ ആക്രമണം.റെയിൽവേ ലൈനിന് തീവെപ്പടക്കമുള്ള സംഭവങ്ങൾ നടന്നതായും ഗതാഗത സംവിധാനത്തെ തടസ്സപ്പെടുത്തിയതായും ട്രെയിൻ ഓപ്പറേറ്റർ എസ്എൻസിഎഫ് അറിയിച്ചു.‌ട്രെയിൻ നെറ്റ്‌വർക്കിനെ തളർത്തുന്നതിനുള്ള ആക്രമണമാണിതെന്ന് എസ്എൻസിഎഫ് പറയുന്നു.അക്രമണത്തിന് പിന്നാലെ നിരവധി റൂട്ടുകൾ റദ്ദാക്കേണ്ടിവരുമെന്നും അറ്റകുറ്റപ്പണികൾ സമയമെടുക്കുമെന്നുമാണ് റിപ്പോർട്ട്.

ട്രെയിനുകൾ വഴിതിരിച്ചുവിടുകയും റദ്ദാക്കേണ്ടിയും വരുമെന്നും എസ്എൻസിഎഫ്  പ്രസ്താവനയിൽ പറയുന്നു. തെക്കുകിഴക്കൻ മേഖലയെ ബാധിച്ചില്ല. യാത്രകൾ മാറ്റിവെക്കാനും റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് മാറി നിൽക്കാനും എസ്എൻസിഎഫ് യാത്രക്കാരോട് ആവശ്യപ്പെട്ടു. 7,500 അത്‌ലറ്റുകളും 300,000 കാണികളും വിഐപികളും പങ്കെടുക്കുന്ന പാരീസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിന് ഒരുക്കം പുരോഗമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സംഭവത്തെ വളരെ ഗൗരവത്തോടെയാണ് ഫ്രഞ്ച് സർക്കാർ വീക്ഷിക്കുന്നത്. 

 

highspeed railway paris olympics 2024 france paris