ഇന്തോനേഷ്യയില്‍ പ്രളയം; 28 മരണം

നത്ത മഴയും ഉരുള്‍പൊട്ടലും കാരണം പ്രദേശത്ത് കല്ലുകളും ചെളിയും അടിഞ്ഞതായും 84 ഭവന യൂണിറ്റുകളും 16 പാലങ്ങളും നശിച്ചു.ഈ പ്രദേശത്ത് രണ്ട് മാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ പ്രളയാണ് ഇത്.

author-image
Athira Kalarikkal
Updated On
New Update
flash flood

Flah Flood in Indonasia

Listen to this article
0.75x 1x 1.5x
00:00 / 00:00

ഇന്തോനേഷ്യ : ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ വെസ്റ്റ് സുമാത്രയിലുണ്ടായ മിന്നല്‍പ്രളയത്തില്‍ കുട്ടികളടക്കം 28 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നാല് പേരെ കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നുവെന്ന് റെസ്‌ക്യൂ ടീം മേധാവി അബ്ദുള്‍ മാലിക് അറിയിച്ചു. 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ പ്രദേശത്ത് ശക്തമായ മഴ തുടരുകയാണെന്നും ഇതിനെ തുടര്‍ന്ന് പടിഞ്ഞാറന്‍ സുമാത്ര പ്രവിശ്യയിലെ അഗം, തനഹ് ദാതാര്‍ ജില്ലകളില്‍ ശനിയാഴ്ച രാത്രി 10:30 മുതല്‍ പ്രളയ ഭീഷണി നേരിടുകയാണെന്നും പ്രാദേശിക സുരക്ഷ ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.


കനത്ത മഴയും ഉരുള്‍പൊട്ടലും കാരണം പ്രദേശത്ത് കല്ലുകളും ചെളിയും അടിഞ്ഞതായും 84 ഭവന യൂണിറ്റുകളും 16 പാലങ്ങളും നശിച്ചു. ഈ പ്രദേശത്ത് രണ്ട് മാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ പ്രളയാണ് ഇത്.

 

heavy rain flash flood Indonasia