ബ്രിട്ടനിലെ തെരുവുകളിലും നഗരങ്ങളിലും തീവ്ര വലതുപക്ഷ വാദികളുടെ അഴിഞ്ഞാട്ടം. അതിരു കടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ 90 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുടിയേറ്റ- മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു ഇവരുടെ പ്രതിഷേധം.ഹള്‍, ലിവര്‍പൂള്‍, ബ്രിസ്റ്റോള്‍, മാഞ്ചസ്റ്റര്‍, ബ്ലാക്ക്പൂള്‍, ബെല്‍ഫാസ്റ്റ് എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കുപ്പികള്‍ എറിഞ്ഞും കടകള്‍ കൊള്ളയടിച്ചും കലാപകാരികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ചിലയിടങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും ആക്രമണമുണ്ടായി. മെഴ്സിസൈഡിലെ സൗത്ത്പോര്‍ട്ടില്‍ നടന്ന ടെയ്ലര്‍ സ്വിഫ്റ്റി?ന്റെ ഡാന്‍സ് പാര്‍ട്ടിയില്‍ മൂന്ന് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നേരത്തെ സംഘര്‍ഷം ഉടലെടുത്തിരുന്നു.
'വിദ്വേഷം വിതക്കാന്‍' ശ്രമിക്കുന്ന 'തീവ്രവാദികള്‍'ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് സേനക്ക് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം, കലാപകാരികളെ നേരിടാന്‍ ഫാസിസ്റ്റ് വിരുദ്ധ പ്രകടനക്കാരും നഗരത്തിലിറങ്ങി. ലിവര്‍പൂളിലെ ലൈം സ്ട്രീറ്റ് സ്റ്റേഷനില്‍ നൂറുകണക്കിന് ഫാസിസ്റ്റ് വിരുദ്ധ പ്രകടനക്കാര്‍ ഒത്തുകൂടി ഐക്യത്തിനും സഹിഷ്ണുതക്കും വേണ്ടി ആഹ്വാനം ചെയ്തു.
'നമ്മുടെ രാജ്യം ഞങ്ങള്‍ക്ക് തിരികെ വേണം', 'അഭയാര്‍ത്ഥികള്‍ക്ക് ഇവിടേക്കു സ്വാഗതം' എന്ന മുദ്രാവാക്യവും ഉയര്‍ന്നു. നഗരത്തി?ന്റെ നദീതീരത്തേക്ക് മാര്‍ച്ച് ചെയ്ത് ആയിരത്തോളം കുടിയേറ്റ വിരുദ്ധ പ്രക്ഷോഭകരെ അവര്‍ നേരിട്ടു. വംശീയ വിരുദ്ധ സംഘത്തിന് നേരെ അക്രമികള്‍ ബിയര്‍ കാനുകള്‍ എറിഞ്ഞു. നായ്ക്കളുമായി ഇറങ്ങിത്തിരിച്ച പൊലീസുകാര്‍ ഇരുവിഭാഗത്തെയും അകറ്റി നിര്‍ത്തി കലാപം തടഞ്ഞ് ക്രമസമാധാനം നിലനിര്‍ത്താന്‍ ഏറെ പാടുപെട്ടു.
ഞായറാഴ്ച പുലര്‍ച്ചെ വരെ കലാപകാരികളുടെ അഴിഞ്ഞാട്ടം തുടര്‍ന്നതായാണ് റിപ്പോര്‍ട്ട്. നഗരത്തിലെ വാള്‍ട്ടണ്‍ ഏരിയയില്‍ ലൈബ്രറിക്ക് തീയിട്ടതായി മെര്‍സിസൈഡ് പൊലീസ് പറഞ്ഞു. കടകള്‍ തകര്‍ക്കുകയും നിരവധി മാലിന്യ ബിന്നുകള്‍ക്ക് തീയിടുകയും ചെയ്തു. നിരവധി ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റതായി സ്ഥിരീകരിച്ചു. രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.