വാഷിങ്ടൻ: പ്രമുഖ ടിക്ടോട് താരം കൈൽ മരിസ റോത്ത് (36) അന്തരിച്ചു. മരണംകാരണം വെളിപ്പെടുത്തിയിട്ടില്ല. കൈലിൻറെ അമ്മയാണ് മരണവിവരം സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ അറിയിച്ചത്. ഒരാഴ്ച മുൻപായിരുന്നു കൈൽ മരിച്ചതെന്ന് സഹോദരി വ്യക്തമാക്കി. യുഎസിലെ മേരിലാൻഡിലാണ് കൈൽ മരിസ് താമസിച്ചിരുന്നത്.
‘‘എൻറെ മകൾ കൈൽ അന്തരിച്ചു. അവൾ നിങ്ങളിൽ ചിലരുടെ ജീവിതത്തിൽ വ്യക്തിപരമായോ മറ്റു ചിലരെ അല്ലാതെയോ സ്പർശിച്ചിട്ടുണ്ടാവാം, അവൾ എല്ലാവരെയും ഒരുപാട് സ്നേഹിച്ചിരുന്നു. ഇപ്പോൾ ഒന്നും എനിക്ക് മനസ്സിലാകുന്നില്ല. കുറച്ചു ദിവസം കഴിയുമ്പോൾ ഒരുപക്ഷേ കൂടുതൽ മനസ്സിലാകും.’’– അമ്മ ജാക്വി കോഹെൻ റോത്ത് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
1,75,000 ഫോളോവേഴ്സുസ് ടിക് ടോക്കിൽ ഉള്ള താരമാണ് കൈൽ മരിസ റോത്ത്. ഹോളിവുഡിലെ ഗോസിപ് കഥകളെക്കുറിച്ചുള്ള ചർച്ചകളിലൂടെയാണ് കൈൽ പ്രശസ്തി നേടുന്നത്. ഇതുവഴി നിരവധി വിവാദങ്ങളിലും കൈൽ മരിസ ഉൾപ്പെട്ടിട്ടുണ്ട്. ടിക് ടോക്കിൽ അപ്‌ലോഡ് ചെയ്യുന്ന വിഡിയോകൾക്ക് വൻ സ്വീകാര്യതയാണ് കൈലിന് ലഭിച്ചിരുന്നത്.