ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിനും ആമസോണിന്റെ കൂയിപറിനും സാറ്റലൈറ്റ് സ്‌പെക്ട്രം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് മുകേഷ് അംബാനി ടെലികോം മന്ത്രിക്ക് കത്ത് നല്‍കിയത് ദിവസങ്ങള്‍ക്ക് മുമ്പാണ്.എന്തുകൊണ്ടാണ് മൊബൈല്‍ സേവന കമ്പനികളായ ജിയോയും എയര്‍ടെലും വോഡഫോണും ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ ലിങ്കിനെ ഭയപ്പെടുന്നത്?അംബാനിയും സുനില്‍ മിത്തലും ബിര്‍ളയും ഒരേ സ്വരത്തില്‍ സ്റ്റാര്‍ലിങ്കിന് സാറ്റലൈറ്റ് സ്‌പെക്ട്രം നല്‍കരുതെന്ന് ടെലികോം മന്ത്രിയ്ക്ക് അന്ത്യശാസനം നല്‍കിയതും എന്തുകൊണ്ടാണ്? എല്ലാത്തിനുമുള്ള ഉത്തരം മസ്ക്ക് ഇപ്പോൾ നല്‍കിയിരിക്കുകയാണ്.
ഐ ഫോണുകളെപ്പോലും വെല്ലുന്ന തന്റെ മൊബൈല്‍ ഫോണ്‍ ഉടന്‍ തന്നെ വിപണയിലെത്തുമെന്നാണ് മസ്‌ക് പ്രതികരിച്ചിരിക്കുന്ന്.ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹം വഴി ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ പോകുന്ന കമ്പനിയാണ്.സാറ്റലൈറ്റില്‍ നിന്നും നേരിട്ട് മൊബൈലുകളിലേക്കായിരിക്കും ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുക.അപ്പോള്‍ തടസ്സമില്ലാത്ത, മുറിയാത്ത, അതിവേഗ ഇന്റര്‍നറ്റ് ആയിരിക്കും ലഭിക്കുക.
സ്റ്റാര്‍ലിങ്കിന് മൊബൈലിലേക്ക് ഇന്റര്‍ നെറ്റ് കണക്ഷന്‍ നല്‍കാന്‍ ടവറുകളോ സിഗ്‌നലുകളോ ആവശ്യമില്ല.അതിനര്‍ത്ഥം ടവറുകള്‍ ഇല്ലാത്ത കുഗ്രാമങ്ങളില്‍ വരെ അനര്‍ഗ്ഗളം പ്രവഹിക്കുന്ന ഇന്റര്‍നെറ്റ്.മൊബൈല്‍ ഫോണുകളില്‍ ലഭിക്കും.മൊബൈല്‍ ഇന്റര്‍നെറ്റിന്റെ കളി മാറ്റുന്ന ചുവടാണ് ഇലോണ്‍ മസ്‌ക് പങ്കുവച്ചിരിക്കുന്നത്.ഇത് ജിയോ ഉൾപ്പടെയുള്ള വമ്പന്മാര്‍ക്ക് ഭീഷണിയാകുമെന്നും ഉറപ്പായിരിക്കുകയാണ്.
അടുത്തിടെ പുറത്തിറങ്ങിയ സിഎന്‍എന്‍ റിപ്പോര്‍ട്ട് പ്രകാരം ചരിത്രത്തിലെ തന്നെ ഏറ്റവും രണ്ടാമത്തെ സമ്പന്നന്‍ ഇലോണ്‍ മസ്‌കാണ്.യു.എസ് പ്രസിഡന്റ് ഇലക്ഷനില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെ ടെസ്ലയിലേക്കുള്ള നിക്ഷേപം കുത്തനെ കൂടിയതാണ് ഇലോണ്‍ മസ്‌കിന്റെ ഈ നേട്ടത്തിന് പിന്നിലെ കാരണം. നിലവില്‍ മസ്‌കിന്റെ ആസ്തി 347.8 ബില്യണ്‍ യു.എസ് ഡോളറാണ്.
ടെസ്ലയുടെ സ്റ്റോക്കില്‍ യു.എസ് തിരഞ്ഞെടുപ്പിന്റെ അന്ന് മാത്രം 40% വര്‍ധനവാണ് രേഖപ്പെടുത്തിയത്.ടെസ്ലയില്‍ മാത്രമല്ല മസ്‌കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്,എയറോസ്പെയ്സ് എന്നിവയുടെ സ്റ്റോക്കിലും വന്‍ കുതിപ്പാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്.സ്‌പേസ് എക്‌സിന്റെ വരാനിരിക്കുന്ന ഫണ്ടിംഗ് കമ്പനിയുടെ മൂല്യം 250 ബില്യണ്‍ ഡോളര്‍ ആണെന്നും ഇത് മസ്‌കിന്റെ ആസ്തി ഇതിലും ഉയര്‍ത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.മസ്‌കിന്റെ നിലവിലെ ആസ്തിയായ 235 ബില്യണ്‍ ഡോളര്‍ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ധനികനായ വ്യക്തിയെന്ന പദവി കൈവശമുള്ള ഒറാക്കിളിന്റെ ചെയര്‍മാന്‍ ലാറി എല്ലിസണേക്കാള്‍ 80 ബില്യണ്‍ ഡോളര്‍ മുന്നിലാണ്.മസ്‌കിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും ടെസ്ലയിലെ 13% ഓഹരികളില്‍ നിന്നാണ്.