ഫുജൈറ: യു.എ.ഇയിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 1.9 തീവ്രതയാണ് രേഖപ്പെടുത്തിയതെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി റിപ്പോർട്ട് ചെയ്തു. യു.എ. ഇ പ്രാദേശിക സമയം രാത്രി 9:57 ന് ഫുജൈറയിലെ ഹലാത്ത് മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
സമീപപ്രദേശങ്ങളിൽ നേരിയ തോതിൽ അനുഭവപ്പെട്ടെങ്കിലും യാതൊരുവിധ ആഘാതവും ഉണ്ടായിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചു.