ട്രംപിന്റെ ജീവിതകഥയുമായി 'ദി അപ്രൻ്റിസ്'; ഡൊണാൾഡ് ട്രംപായി സെബാസ്റ്റ്യൻ സ്റ്റാനും ഇവാൻക ട്രംപായി മരിയ ബകലോവയും വേഷമിടും

ബെസ്റ്റ് നോൺ ഫിക്ഷൻ എഴുത്തുകാരൻ ഗബ്രിയേൽ ഷെർമാൻ തിരക്കഥ എഴുതിയ ചിത്രത്തിൽ ഡൊണാൾഡ് ട്രംപായി സെബാസ്റ്റ്യൻ സ്റ്റാനും ഇവാന ട്രംപായി മരിയ ബകലോവയും ആണ് വേഷമിട്ടിരുന്നത്.

author-image
Anagha Rajeev
New Update
jjjjjjjjjj
Listen to this article
0.75x 1x 1.5x
00:00 / 00:00

കാൻ ഫിലിം ഫെസ്റ്റിവലിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ ജീവിത കഥ 'ദി അപ്രൻ്റിസ്'. ഇറാനിയൻ - ഡാനിഷ് സംവിധായകൻ അലി അബ്ബാസിയാണ് ചിത്രം സംവിധാനം ചെയ്തത്. 1970-80 കളിൽ ട്രംപ് റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്ത് സജീവമായിരുന്ന കാലമാണ് ഉൾപ്പെടുത്തിയിരുന്നത്.  ആദ്യ ഭാര്യ ഇവാന ട്രംപുമായുള്ള വിവാഹമോചന സമയത്ത് ട്രംപ് ബലാത്സംഗം ചെയ്തതായും കാണിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് 77ാമത് കാൻ ചലച്ചിത്ര മേളയിൽ ചിത്രം പ്രീമിയർ ചെയ്തത്.

1989 ൽ നടന്ന ട്രംപിന്റെയും ഇവാനയുടെയും വിവാഹമോചന നടപടികൾ ചിത്രത്തിൽ പറയുന്നുണ്ട്. ചിത്രത്തിന്റെ അവസാനമെത്തുമ്പോൾ ട്രംപിന്റെ രൂപത്തെ ഇകഴ്ത്തി ഇവാന സംസാരിക്കുമ്പോൾ ട്രംപ് വളരെ രൂക്ഷമായി പ്രതികരിക്കുന്നുണ്ട്. " നിങ്ങളുടെ മുഖം ഓറഞ്ച് പോലെയാണ്. നിങ്ങൾ തടിച്ച് കൊണ്ടിരിക്കുന്നു. നിങ്ങൾ വിരൂപനായി കൊണ്ടിരിക്കുന്നു. നിങ്ങൾ കഷണ്ടിയായി കൊണ്ടിരിക്കുന്നു," എന്നെല്ലാം ഇവാന പറയുമ്പോൾ വളരെ രോഷത്തോടെ ട്രംപ് ഭാര്യയെ ബലമായി തറയിൽ തള്ളിയിട്ട് ബലാത്സംഗം ചെയ്യുന്നതായാണ് ചിത്രത്തിൽ അവതരിപ്പിച്ചിട്ടുള്ളത്.

1990 ൽ വിവാഹമോചനത്തിന്റെ ഭാഗമായി ഇവാന സമാനമായ ഒരു ആരോപണം ട്രംപിനെതിരെ ഉന്നയിച്ചിരുന്നു. ആദ്യം ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ചെങ്കിലും പിന്നീട് ഇതിൽ കൂടുതൽ വ്യക്തത വരുത്തുകയും ആക്രമിക്കപ്പെടുകയാണെന്ന് പറയുകയും ചെയ്‌തിരുന്നു. 2022ൽ പടികളിൽ നിന്ന് വീണാണ് ഇവാന മരിച്ചത്.

ബെസ്റ്റ് നോൺ ഫിക്ഷൻ എഴുത്തുകാരൻ ഗബ്രിയേൽ ഷെർമാൻ തിരക്കഥ എഴുതിയ ചിത്രത്തിൽ ഡൊണാൾഡ് ട്രംപായി സെബാസ്റ്റ്യൻ സ്റ്റാനും ഇവാന ട്രംപായി മരിയ ബകലോവയും ആണ് വേഷമിട്ടിരുന്നത്. കുപ്രസിദ്ധ അഭിഭാഷകനായ റോയ് കോണെന്ന കഥാപാത്രമായി ജെറമി സ്‌ട്രോങ്ങിൻ എത്തിയിട്ടുണ്ട്. .

donald trumps Latest Movie News