'കനത്ത വില നൽകേണ്ടിവരും'; ടെയ്‌ലര്‍ സ്വിഫ്റ്റിനെതിരേ ട്രംപ്

യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി, പെന്‍സിൽവേനിയയിലെ ഫിലാഡൽഫിയയിലുള്ള എൻ.സി.സി. സെന്ററിൽ എ.ബി.സി. ന്യൂസ് സംഘടിപ്പിച്ച സംവാദത്തിൽ ട്രംപും കമലയും കഴിഞ്ഞദിവസം നേർക്കുനേർ വന്നിരുന്നു.

author-image
Vishnupriya
New Update
jh
Listen to this article
0.75x 1x 1.5x
00:00 / 00:00

വാഷിങ്ടൺ: ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസിന് പിന്തുണ പ്രഖ്യാപിച്ച പോപ്പ് താരം ടെയ്‌ലര്‍ സ്വിഫ്റ്റിനെ വിമർശിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. ടെയ്‌ലര്‍ സ്വിഫ്റ്റ് എപ്പോഴും ഡെമോക്രാറ്റുകളെയാണ് പിന്തുണക്കാറെന്നും അതിന് അവർക്ക് വലിയ വിലനൽകേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഫോക്സ് ആൻഡ് ഫ്രണ്ട്സിന് നൽകിയ അഭിമുഖത്തിനിടെ, കമലാ ഹാരിസിനുള്ള ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ പിന്തുണ സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

അതേസമയം, തന്റെ സാമൂഹിക മാധ്യമ പോസ്റ്റ് ലൈക്ക് ചെയ്ത മുൻ ഫുട്ബോൾ താരം ബ്രിട്ടാണി മഹോംസിനെ വാനോളം പുകഴ്ത്തുകയും ചെയ്തു. താനൊരു ടെയ്‌ലര്‍ സ്വിഫ്റ്റ് ആരാധകൻ ആയിരുന്നില്ലെന്ന് അഭിമുഖത്തിൽ പറഞ്ഞ ട്രംപ്, ബ്രിട്ടാണിയെ തനിക്ക് ഇഷ്ടമാണെന്നും അവർ കഴിഞ്ഞ ആഴ്ച ഒരുപാട് വാർത്തകളിൽ ഇടംപിടിച്ചെന്നും വലിയ ആരാധകവൃന്ദമുള്ള വ്യക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി, പെന്‍സിൽവേനിയയിലെ ഫിലാഡൽഫിയയിലുള്ള എൻ.സി.സി. സെന്ററിൽ എ.ബി.സി. ന്യൂസ് സംഘടിപ്പിച്ച സംവാദത്തിൽ ട്രംപും കമലയും കഴിഞ്ഞദിവസം നേർക്കുനേർ വന്നിരുന്നു. ഇതിനുപിന്നാലെ ആയിരുന്നു ഇൻസ്റ്റ​ഗ്രാമിലൂടെ ടെയ്‌ലര്‍ സ്വിഫ്റ്റ് കമലയ്ക്ക് പിന്തുണ അറിയിച്ചത്. നവംബർ അഞ്ചിനാണ് യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.

election donald trump United States of America tylor swift