ചരിത്രത്തിലാദ്യം; ദീപാവലിക്ക് ന്യൂയോർക്ക് നഗരത്തിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

ഈ വര്‍ഷത്തെ ദീപാവലി സവിശേഷമാണെന്നും ആഘോഷങ്ങള്‍ നടക്കുന്ന നവംബര്‍ 1 അവധിയായിരിക്കുമെന്നും ഡപ്യൂട്ടി കമ്മിഷണർ ഓഫ് മേയറിന്റെ ഓഫിസ് അറിയിച്ചു.

author-image
Vishnupriya
New Update
dc

ന്യൂയോര്‍ക്ക്: ദീപാവലി പ്രമാണിച്ച് ന്യൂയോര്‍ക്ക് നഗരത്തിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ ദീപാവലി സവിശേഷമാണെന്നും ആഘോഷങ്ങള്‍ നടക്കുന്ന നവംബര്‍ 1 അവധിയായിരിക്കുമെന്നും ഡപ്യൂട്ടി കമ്മിഷണർ ഓഫ് മേയറിന്റെ ഓഫിസ് അറിയിച്ചു.

ദീപാവലി ദിനത്തില്‍ കുട്ടികള്‍ക്ക് ക്ഷേത്രത്തില്‍ പോകേണ്ടിവരും. അതുകൊണ്ടാണ് അവധി അനുവദിക്കുന്നതെന്ന് ഡപ്യൂട്ടി കമ്മിഷണര്‍ ദിലീപ് ചൗഹാന്‍ പറഞ്ഞു. ജൂണ്‍ മാസത്തിൽ തന്നെ ദീപാവലിയ്ക്ക് സ്കൂൾ അവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ന്യൂയോര്‍ക്ക് സിറ്റിയിൽ 1.1 ദശലക്ഷം സ്‌കൂള്‍ വിദ്യാര്‍ഥികളുണ്ട്. വിവിധ മത വിഭാഗത്തിൽപ്പെട്ടവരാണ് ഇവർ. 

ദീപാവലി വിളക്കുകളുടെ ഉത്സവമാണെന്നും ഹിന്ദുക്കളും ജൈനരും സിഖുകാരും ബുദ്ധമതക്കാരും എല്ലാവരും ആഘോഷിക്കുന്നതാണെന്നും ന്യൂയോര്‍ക്ക് സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്ക് ആഘോഷത്തില്‍ പങ്കുചേരാന്‍ കഴിയുമെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു. വൈറ്റ് ഹൗസും എക്സിലൂടെ ദീപാവലി ആശംസ അറിയിച്ചിട്ടുണ്ട്. ദീപാവലിയോട് അനുബന്ധിച്ച് ലോക വ്യാപര സംഘടനയുടെ അടക്കം ന്യൂയോർക്ക് നഗരത്തിലെ വിവിധ കെട്ടിടങ്ങൾ ദീപാലംകൃതമാക്കിയിട്ടുണ്ട്.

Diwali holiday school newyork city