അഫ്ഗാനിസ്ഥാനിൽ  മിന്നൽ പ്രളയം;കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 50 മരണം

ആയിരക്കണക്കിന് വീടുകൾ നശിച്ചു.മധ്യമേഖലയിലെ ഘോർ പ്രവിശ്യയിലാണ് കൂടുതൽ നാശനഷ്ടം.രാജ്യത്ത് കഴിഞ്ഞ ആഴ്ച ഉണ്ടായ മിന്നൽ പ്രളയത്തിൽ മുന്നൂറിലധികം പേരാണ് മരിച്ചത്. 

author-image
Greeshma Rakesh
Updated On
New Update
flood

afghanistan flash flood

Listen to this article
0.75x 1x 1.5x
00:00 / 00:00

ടെഹ്റാൻ: അഫ്ഗാനിസ്ഥാനിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 50ലധികം പേർ മരിച്ചതായി റിപ്പോർട്ട്.നിരവധി പേരെ കാണാതായി. ആയിരക്കണക്കിന് വീടുകൾ നശിച്ചു.മധ്യമേഖലയിലെ ഘോർ പ്രവിശ്യയിലാണ് കൂടുതൽ നാശനഷ്ടം.രാജ്യത്ത് കഴിഞ്ഞ ആഴ്ച ഉണ്ടായ മിന്നൽ പ്രളയത്തിൽ മുന്നൂറിലധികം പേരാണ് മരിച്ചത്. 

ആയിരക്കണക്കിന് കന്നുകാലികളും രണ്ടായിരത്തോളം വീടുകളും മിന്നൽ പ്രളയത്തിൽ നശിച്ചതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരാഴ്ചയ്ക്കിടെയുണ്ടായ മിന്നൽ പ്രളയങ്ങൾ അഫ്ഗാനിസ്ഥാനിലെ മധ്യ, വടക്കൻ മേഖലകളിലാണ് കടുത്ത വെള്ളപ്പൊക്ക ഭീഷണി ഉയർത്തിയിട്ടുള്ളത്. ഫിറോസ്കോഹ് മേഖലയിലെ രണ്ടായിരത്തിലേറെ കടകൾ മുങ്ങിപ്പോയ നിലയിലാണ്. പ്രധാനപാതകൾ വരെ മുങ്ങിപ്പോയ നിലയിലാണ്.

പ്രവിശ്യയിലെ ദുരന്ത നിവാരണ സേന മേഖലയിൽ  അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മേഖലയിലെ ആളുകൾക്ക് താമസം, വെള്ളം, ഭക്ഷണം എന്നിവയും ലഭ്യമാക്കണമെന്നാണ് ദുരന്തനിവാരണ സേന ആവശ്യപ്പെടുന്നത്. അസാധാരണമായ രീതിയിലുള്ള കനത്ത മഴയിൽ അഫ്ഗാനിസ്ഥാൻറെ വടക്കൻ മേഖലയിൽ സമാനതകളില്ലാത്ത രീതിയിലാണ് ബാധിച്ചിട്ടുള്ളത്. നാൽപത് ശതമാനത്തോളം ആളുകളുടെ ജീവനോപാധിയായ കൃഷികൾ എല്ലാം ചെളിയടിഞ്ഞ് നശിച്ച നിലയിലാണുള്ളത്. 

ദീർഷകാലത്തെ വരൾച്ചാ സമാന സാഹചര്യത്തിന് പിന്നാലെയാണ് മേഖലയിൽ മിന്നൽ പ്രളയം ദുരന്തം വിതയ്ക്കുന്നത്. യുദ്ധവും ആഭ്യന്തര കലഹങ്ങളും അസ്ഥിരമാക്കുകയും മറ്റ് രാജ്യങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തുകയും ചെയ്ത അഫ്ഗാനിസ്ഥാനിൽ കാലാവസ്ഥാ വ്യതിയാനം സാരമായാണ് ബാധിക്കുന്നത്. രാജ്യത്തെ മിക്ക പ്രവിശ്യകളിലും അസാധാരണമായ രീതിയിലെ മഴയും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം നിരീക്ഷിക്കുന്നത്. 

 

 

Climate Change Afghanistan floods flash flood