ഷി ചിന്‍പിങ്ങിനെ വിമര്‍ശിച്ചു; ശാസ്ത്രജ്ഞനെ കാണാനില്ല

ഏപ്രിലില്‍ 'വി ചാറ്റ്' സംഭാഷണത്തില്‍ പ്രസിഡന്റിനെതിരായ പരാമര്‍ശത്തെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലായ അദ്ദേഹത്തെക്കുറിച്ച് പിന്നീട് ഇതുവരെ വിവരമില്ല.

author-image
Prana
New Update
sceintist china

ചൈനയുടെ സമ്പദ്‌വ്യവസ്ഥയെ വിമര്‍ശിക്കുകയും സ്വകാര്യ വി ചാറ്റ് സംഭാഷണത്തിനിടെ പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ ഏകാധിപത്യ പ്രവണതകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്ത പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ സു ഹെങ്‌പെങ് (55) അപ്രത്യക്ഷനായതായി മാധ്യമ റിപ്പോര്‍ട്ട്.
20 വര്‍ഷം ചൈനീസ് അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സില്‍ (കാസ്) ജോലി ചെയ്ത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇക്കണോമിക്‌സ് ഡയറക്ടറായിരുന്നു സു. ഏപ്രിലില്‍ 'വി ചാറ്റ്' സംഭാഷണത്തില്‍ പ്രസിഡന്റിനെതിരായ പരാമര്‍ശത്തെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലായ അദ്ദേഹത്തെക്കുറിച്ച് പിന്നീട് ഇതുവരെ വിവരമില്ല.

 

china missing Xi Jinping scientist