അമേരിക്കയുമായി സഹകരിക്കാന്‍ ചൈന തയ്യാറാണെന്ന് യുഎസിലെ ചൈനീസ് അംബാസഡര്‍. അമേരിക്കയെ മറികടക്കാനോ പകരം വയ്ക്കാനോ ചൈനയ്ക്ക് പദ്ധതിയില്ലെന്ന് ചൈനീസ് ഉദ്യോഗസ്ഥരെയും ചൈനയിലെ യുഎസ് അംബാസഡറെയും അഭിസംബോധന ചെയ്തുകൊണ്ട് ഷി ഫെംഗ് പറഞ്ഞു.ജനുവരിയില്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് മടങ്ങുന്നതിന് മുന്നോടിയായി വാഷിംഗ്ടണുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനാണ് ഇപ്പോള്‍ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.ചൈനീസ് ഇറക്കുമതിക്ക് 60 ശതമാനത്തിലധികം ചുങ്കം ചുമത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനം ഇരുരാജ്യങ്ങളുടെയും ഇടയില്‍ വലിയ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ മറ്റ് നയങ്ങള്‍ യൂറോപ്പിലെയും ഏഷ്യയിലെയും യുഎസ് സഖ്യകക്ഷികളെ അലോസരപ്പെടുത്തുമെന്ന് ബെയ്ജിംഗ് പ്രതീക്ഷിക്കുന്നു. ഇത് ചൈനയ്ക്ക് ആഗോള സ്വാധീനം വര്‍ധിപ്പിക്കാനും വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും അവസരമൊരുക്കും.വ്യാപാരം, കൃഷി, ഊര്‍ജം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പൊതുജനാരോഗ്യം എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും വലിയ സാധ്യതയുണ്ടെന്ന് ഷീ പറഞ്ഞു.ബെയ്ജിഗും വാഷിംഗ്ടണും തമ്മിലുള്ള സംഘര്‍ഷത്തിനും ഏറ്റുമുട്ടലിനും കാരണമായേക്കാവുന്ന ഏറ്റവും വലിയ 'ഫ്‌ലാഷ് പോയിന്റ്' തായ്വാന്‍ ആണെന്നും അദ്ദേഹം പറഞ്ഞു.