ഓപ്പണ്‍ എഐയുടെ വരാനിരിക്കുന്ന വലിയ ഭാഷാ മോഡൽ സബ്സ്‌ക്രിപ്ഷന് ഉയര്‍ന്ന നിരക്കുകള്‍ പരിഗണിക്കുന്നതായി റിപ്പോർട്ട്. ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിറ്റി പ്ലസിന് നിലവില്‍ പ്രതിമാസം 20 ഡോളറാണ് വരിസംഖ്യ. എന്നാല്‍ പുതിയ മോഡലുകള്‍ക്ക് 2000 ഡോളര്‍ വരെ വില വർധിക്കും. ചാറ്റ് ബോട്ടുകളായ സ്‌ട്രോബെറി, ഓപ്പണ്‍ എഐയുടെ സ്വപ്‌ന പദ്ധതിയായ ഓറിയോണ്‍ എന്നീ പുതിയ മുന്‍നിര മോഡലുകള്‍ക്കാണ് വില ഉയരുന്നത്. നിലവില്‍ ചാറ്റ് ജിപിടി പ്ലസിന് 200 ദശലക്ഷത്തിലധികം പ്രതിവാര സജീവ ഉപയോക്താക്കളാണുള്ളത്. ഇതാണ് നിരക്കു വര്‍ധനകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാക്കാന്‍ കാരണവും. കമ്പനി എക്സിക്യൂട്ടീവുകളുടെ മീറ്റിംഗിലാണ് ഇതുസംബന്ധിച്ച ചര്‍ച്ച നടന്നതെന്നാണ് ഇന്നലെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ ചോദ്യങ്ങളോട് ഓപ്പണ്‍ എഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവില്‍ 20 ഡോളര്‍ വരിസംഖ്യയുള്ള ചാറ്റ് ജിപിറ്റി പ്ലസ് മോഡലിന്റെ ഫ്രീ വേര്‍ഷന്‍ ഓരോ മാസവും ദശലക്ഷക്കണക്കിന് ആളുകളാണ് ഉപയോഗിക്കുന്നത്.
ചാറ്റ് ജിപിറ്റി: പുതിയ മോഡലുകളുടെ നിരക്ക് നൂറ് ഇരട്ടി
കമ്പനി എക്സിക്യൂട്ടീവുകളുടെ മീറ്റിംഗിലാണ് ഇതുസംബന്ധിച്ച ചര്‍ച്ച നടന്നതെന്നാണ് ഇന്നലെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ ചോദ്യങ്ങളോട് ഓപ്പണ്‍ എഐ ഇതുവരെ പ്രതികരിച്ചിട്ടില്ല
New Update
00:00
/ 00:00