മനുഷ്യ ഇടപെടലില്ല; ;ചാരത്തിംഗലത്തിന്റെ ജീവന്‍ എടുത്തത് മരത്തടി

ചാരതിമിംഗലം എന്ന പേരില്‍ പ്രശസ്തി നേടിയ ബെലൂഗ തിമിംഗലത്തെ വെടിവച്ച് കൊന്നതാണെന്നുള്ള ആരോപണങ്ങല്‍ പുറത്തുവന്നിരുന്നു.

author-image
Athira Kalarikkal
Updated On
New Update
whale

File Photo

Listen to this article
0.75x 1x 1.5x
00:00 / 00:00

മോസ്‌കോ : റഷ്യ ചാരപ്രവര്‍ത്തനത്തിന് പരിശീലനം നല്‍കിയതെന്ന് സംശയിക്കുന്ന ബെലൂഗ തിമിംഗലത്തിന്റെ മരണകാരണം പുറത്ത്. ചാരതിമിംഗലം എന്ന പേരില്‍ പ്രശസ്തി നേടിയ ബെലൂഗ തിമിംഗലത്തെ വെടിവച്ച് കൊന്നതാണെന്നുള്ള ആരോപണങ്ങല്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഇതല്ല മരണകാരണമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. അത്ര ചെറുതല്ലാത്ത മരത്തടി വായില്‍ കുടുങ്ങിയത് നീക്കാനാവാതെ വന്നതാണ് തിമിംഗലത്തിന്റെ മരണത്തിന്റെ കാരണമെന്നാണ് ഫൊറന്‍സിക് വിദഗ്ദര്‍ പറയുന്നത്. 

അവകാശ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് പിന്നാലെ നോര്‍വീജിയന്‍ പൊലീസാണ് ബെലൂഗ തിമിംഗലത്തിന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ചത്. തിമിംഗലത്തിന്റെ ശരീരത്തില്‍ വെടിയേറ്റതിന്റെ നിരവധി അടയാളങ്ങളുണ്ടെന്നായിരുന്നു വണ്‍ വെയില്‍ ആന്‍ഡ് നോഹ എന്ന മൃഗാവകാശ സംഘടന ആരോപണം ഉന്നയിച്ചിരുന്നു.

എന്നാല്‍ 35 സെന്റിമീറ്ററും 3 സെന്റിമീറ്റര്‍ വ്യാപ്തിയുമുള്ള ഒരു മരക്കഷ്ണം ഹ്വാള്‍ഡിമിറിന്റെ വായില്‍ കുടുങ്ങിയ നിലയി കണ്ടെത്തിയതായും ഇത് തീറ്റ തേടുന്നതിലടക്കം തിമിംഗലത്തിന് തടസം സൃഷ്ടിച്ചതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വിശദമാക്കുന്നു. 14 അടി നീളവും 2,700 പൗണ്ട് ഭാരവുമുണ്ടായിരുന്നു ഈ തിമിംഗലത്തിനുണ്ടായിരുന്നത്.

സെപ്തംബര്‍ 1നാണ് ബെലൂഗ തിമിംഗലത്തെ നോര്‍വീജിയന്‍ തീരത്തിന് സമീപത്തായി ചത്ത നിലയില്‍ കണ്ടെത്തിയത്. നോര്‍വേയുടെ തെക്ക് പടിഞ്ഞാറന്‍ പട്ടണമായ റിസവികയുടെ സമീപത്തായി ഒഴുകി നടക്കുന്ന നിലയിലായിരുന്നു ഹ്വാള്‍ഡിമിറിനെ കണ്ടെത്തിയത്. നോര്‍വീജിയന്‍ കടലില്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഹ്വാള്‍ഡിമിറിനെ ആദ്യമായി കണ്ടെത്തുന്നത്.

ഗോ പ്രോ ക്യാമറ ഘടിപ്പിച്ച നിലയിലായിരുന്നു ഹ്വാള്‍ഡിമിറിനെ കണ്ടെത്തിയത്. ഗോ പ്രോ ക്യാമറ ഘടിപ്പിക്കാനുപയോഗിച്ച സംവിധാനത്തിലെ എഴുത്തുകളാണ് ചാരപരിശീലനം ലഭിച്ച തിമിംഗലമാണ് ഇതെന്ന സംശയം രൂപപ്പെടാന്‍ കാരണമായത്. എന്നാല്‍ ആരോപണത്തേക്കുറിച്ച് റഷ്യ പ്രതികരിച്ചിരുന്നില്ല. 

ബൈലൂഗ തിമിംഗലങ്ങളുടെ ആയുസ് 60 വയസാണ്. എന്നാല്‍ 15 വയസ് ഉണ്ടെന്ന് വിലയിരുത്തുന്ന ഹ്വാള്‍ഡിമിര്‍ എങ്ങനെ മരിച്ചുവെന്നതില്‍ മനുഷ്യന്റെ ഇടപെടലുണ്ടെന്ന് പുറത്തു വരുന്നത്. റഷ്യയുടെ വടക്കന്‍ മേഖലയായ മര്‍മാന്‍സ്‌കിലെ നാവിക സേനാ ആസ്ഥാനത്തിന് 415 കിലോമീറ്റര്‍ അകലെയുള്ള ഇംഗോയ ദ്വീപിലാണ് 2019 ഏപ്രിലില്‍ മാസത്തിലാണ് ഹ്വാള്‍ഡിമിറിനെ ആദ്യമായി കണ്ടെത്തിയത്. 

 

 

 

whale russia