അമേരിക്കയിലെ ബാൾട്ടിമോറിലെ കൂറ്റൻ പാലം ഫ്രാൻസിസ് സ്കോട് കീ പാലം തകർന്നു. ഇതുവഴി കടന്നു പോയ ചരക്കുകപ്പൽ ഇടിച്ചാണ് പാലം തകർന്നത്. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം . സംഭവ സമയം പാലത്തിലൂടെ സഞ്ചരിച്ച വാഹനങ്ങൾ വെള്ളത്തിലേക്ക് വീണു .
അപകടത്തിൽ വെള്ളത്തില്‍ വീണ് ഏഴ് പേരെ കാണാതായതാണ് നിലവിൽ പുറത്തുവരുന്ന റിപ്പോര്‍ട്ട്. 1.6 മൈല്‍(2.5 കിലോമീറ്റര്‍) നീളമുള്ള പാലത്തിന്റെ വലിയൊരു ഭാഗമാണ് ഒന്നാകെ തകര്‍ന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കോളബൊ യാത്രയിലായിരുന്ന 300 മീറ്ററോളം നീളമുള്ള സിങ്കപ്പൂർ പതാക സ്ഥാപിച്ചിരുന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. പാലത്തിലേക്ക് ഇടിച്ച ഉടനെ കപ്പലിന് തീപിടിക്കുകയായിരുന്നു . അപകടത്തിൽ കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണ് . സംഭവ സ്ഥലത്തു രക്ഷ പ്രവർത്തനം തുടരുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.