കഞ്ചാവിന് കുറവ് അപകടസാധ്യത; ശിക്ഷ നേരിട്ടവരോട് മാപ്പുപറഞ്ഞ് പ്രസിഡന്റ് ജോ ബൈഡൻ

കഞ്ചാവ് കൈവശം വെച്ചതിന് അമേരിക്കയിൽ ശിക്ഷ നേരിട്ട ആയിരക്കണക്കിന് ആളുകളോട് ബൈഡൻ മാപ്പു പറഞ്ഞു പ്രസിഡന്റ് ജോ ബൈഡൻ

author-image
Rajesh T L
Updated On
New Update
biden

ജോ ബൈഡൻ

Listen to this article
0.75x 1x 1.5x
00:00 / 00:00

കഞ്ചാവ് അപകടസാധ്യത കുറഞ മരുന്നായി കണക്കാകി അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്‌മെന്റ്. രാജ്യത്ത് ലഭ്യമായ ചില അപകടകരമായ  മരുന്നുകളെക്കാൾ കഞ്ചാവിൻ്റെ ദുരുപയോഗ സാധ്യതകൾ കുറവാണെന്ന് കണ്ടെത്തി കൊണ്ടാണ് അമേരിക്കൻ അറ്റോർണി ജനറൽ മെറിക് ഗാർലന്റ് പുതിയ തീരുമാനത്തിന് അംഗീകാരം നൽകിയത്.

വിനോദ ആവശ്യങ്ങൾക്കായി മദ്യം പോലെ കഞ്ചാവ് പൂർണമായി നിയമവിധേയമാക്കില്ലെന്നും അറിയിച്ചു. നിലവിൽ ഹെറോയിൻ, എൽഎസ്ഡി തുടങ്ങിയ സിന്തറ്റിക് ഡ്രഗുകൾക്കൊപ്പം ഷെഡ്യൂൾ 1‌ലാണ് കഞ്ചാവിന്റെ സ്ഥാനം. പുതിയ തീരുമാന പ്രകാര, ചില അനാബോളിക് സ്റ്റിറോയിഡുകൾ എന്നിവയ്ക്കൊപ്പം ഒരു ഷെഡ്യൂൾ 3 ലേക്ക് കഞ്ചാവിനെ തരം തിരിക്കും.

2022 ൽ പ്രസിഡന്റ് ജോ ബൈഡന്റ് നിർദ്ദേശപ്രകാരമാണ് കഞ്ചാവ്  ലഹരി മരുന്ന് എന്ന നിലയിൽ അവലോകനം ചെയ്യാനുള്ള നിർദ്ദേശം നൽകിയത്. തുടർന്ന് ഫെഡറൽ ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് ഡിപ്പാർട്ട്മെന്റ് പഠനം നടത്തുകയായിരുന്നു. 

കാലങ്ങളായുള്ള അസമത്വങ്ങൾ മാറ്റുന്നതിനുള്ള ഒരു പ്രധാന നീക്കമാണിതെന്നും ഇതൊരു നാഴികകല്ലാണെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. കുറഞ്ഞ അളവിൽ കഞ്ചാവ് കൈവശം വെച്ചതിന് അമേരിക്കയിൽ ശിക്ഷ നേരിട്ട ആയിരക്കണക്കിന് ആളുകളോട് ബൈഡൻ മാപ്പു പറഞ്ഞു. ഇത്തരം കേസുകളിലെ ശിക്ഷവിധികൾ റദ്ദുക്കാനുള്ള നടപടികൾ സ്വീകരിക്കാൻ വിവിധ ഗവർണർമാർക്കും നേതാക്കൾക്കും ബൈഡൻ നിർദേശം നൽകുകയും ചെയ്തു.

എന്നാൽ പുതിയ തീരുമാനം പൂർണമായി അംഗീകരിക്കുന്നതിന് 60 ദിവസത്തെ അഭിപ്രായ കാലയളവ് ഉണ്ട്. ഇതിന് ശേഷം നിയമം അഡ്മിനിസ്ട്രേറ്റീവ് ജഡ്ജി വിലയിരുത്തുകയും വേണം. അതുവരെ കഞ്ചാവ് നിയന്ത്രിത വസ്തുവായി തന്നെ തുടരും.

എന്നാൽ ഇത് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ഈ തീരുമാനമെന്നാണ്  രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. യുവാക്കളുടെ വോട്ടിൽ വലിയ ഒരു പങ്ക് ഇതോടെ ബൈഡന് സർക്കാരിന് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ.

രാജ്യത്തെ 88 ശതമാനം ആളുകളും കഞ്ചാവ് മെഡിക്കൽ ഉപയോഗത്തിനോ മദ്യം പോലെ തന്നെ വിനോദത്തിനോ നിയമപരമാക്കണെന്ന് അഭിപ്രായമുള്ളവരാണെന്ന് പ്യൂ റിസർച്ച് സെന്റർ സർവേ വ്യക്തമാക്കി. 11 ശതമാനം പേർ മാത്രമാണ് ഇത് നിയമവിധേയമാക്കേണ്ടതില്ലെന്ന് അഭിപ്രായപ്പെടുന്നത്.

1937-ലാണ് ഫെഡറൽ തലത്തിൽ കഞ്ചാവ് ആദ്യമായി നിരോധിക്കപ്പെട്ടത്. രാജ്യത്ത് കഞ്ചാവ് നിരോധിച്ചത് വംശീയ ആശയങ്ങളുടെ ഫലമായിട്ടാണെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. 2012 മുതൽ തന്നെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങൾ മുതിർന്ന വ്യക്തികൾക്ക് കഞ്ചാവ് മദ്യം പോലെ നിയമവിധേയമാക്കി തുടങ്ങിയിരുന്നു. കാലിഫോർണിയ, ന്യൂയോർക്ക് പോലുള്ള സംസ്ഥാനങ്ങളിൽ കഞ്ചാവ് മരുന്നായും അംഗീകൃത ലഹരി വസ്തുവായും ഉപയോഗിക്കുന്നുണ്ട്.

അതേസമയം കഞ്ചാവ് ഉപയോഗം ചൂണ്ടിക്കാട്ടി നിരവധി കറുത്തവംശജരെ അറസ്റ്റ് ചെയ്യുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. പുതിയ തീരുമാനത്തോടെ കഞ്ചാവ് ഉൽപ്പന്നങ്ങളും മരുന്നുകളും നിർമിക്കുന്ന വ്യവസായത്തിൽ ഏർപ്പെടുന്നവർക്ക് ബാങ്ക് വായ്പ ലഭിക്കും.

joe biden cannabis