പലസ്തീനികള്‍ക്ക് അഞ്ച് മടങ്ങ് വിസ നല്‍കാന്‍ കാനഡ

ഡിസംബറില്‍ പ്രഖ്യാപിച്ച പ്രത്യേക പദ്ധതി പ്രകാരം അനുവദിച്ച 1,000 താത്കാലിക റസിഡന്റ് വിസകളില്‍ അഞ്ചിരട്ടി വര്‍ധനവാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഗസ്സയിലെ മാനുഷിക ദുരന്തത്തില്‍ ഞങ്ങള്‍ അതീവ ഉത്കണ്ഠാകുലരാണ്.

author-image
Rajesh T L
New Update
uk

Canada announces five-fold increase in visas for Palestinians in Gaza

Listen to this article
0.75x 1x 1.5x
00:00 / 00:00

കാനഡയില്‍ കുടുംബത്തോടൊപ്പം ചേരാന്‍ ആഗ്രഹിക്കുന്ന പലസ്തീനികള്‍ക്ക് അഞ്ച് മടങ്ങ് വിസ നല്‍കുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍. ഇത് യഥാര്‍ഥത്തില്‍ വാഗ്ദാനം ചെയ്തതിനേക്കാള്‍ കൂടുതലാണ്. ഡിസംബറില്‍ പ്രഖ്യാപിച്ച പ്രത്യേക പദ്ധതി പ്രകാരം അനുവദിച്ച 1,000 താത്കാലിക റസിഡന്റ് വിസകളില്‍ അഞ്ചിരട്ടി വര്‍ധനവാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഗസ്സയിലെ മാനുഷിക ദുരന്തത്തില്‍ ഞങ്ങള്‍ അതീവ ഉത്കണ്ഠാകുലരാണ്. കൂടാതെ 45 പേര്‍ കൊല്ലപ്പെടാന്‍ കാരണമായ റഫയിലെ തീപ്പിടിത്തത്തിന് കാരണക്കാരായ ഇസ്‌റാഈലിന്റെ വ്യോമാക്രമണം ഭയപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പലരും തങ്ങളുടെ പ്രിയപ്പെട്ടവരെ കുറിച്ച് ആശങ്കാകുലരാണെന്നും മില്ലര്‍ പ്രസ്താവനയില്‍ അറിയിച്ചു

 

Palestinians