ഇന്ത്യ-ചൈന സഹകരണത്തിന് ആഹ്വാനം; ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തി മോദി

ഇന്ത്യചൈന അതിര്‍ത്തിയിലെ സമാധാനത്തിന് പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ലോകസമാധാനത്തിന് ഇന്ത്യയും ചൈനയും തമ്മില്‍ മികച്ച ബന്ധം അനിവാര്യമാണെന്നും മോദി പറഞ്ഞു.

author-image
Prana
New Update
xi-modi

പരസ്പര സഹകരണത്തിന് ആഹ്വാനം ചെയ്ത് ഇന്ത്യയും ചൈനയും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണ ആഹ്വാനം ഉയര്‍ന്നത്.
ഇന്ത്യചൈന അതിര്‍ത്തിയിലെ സമാധാനത്തിന് പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ലോകസമാധാനത്തിന് ഇന്ത്യയും ചൈനയും തമ്മില്‍ മികച്ച ബന്ധം അനിവാര്യമാണെന്നും മോദി പറഞ്ഞു.
ഭിന്നതകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും കൂടിക്കാഴ്ചയില്‍ സന്തോഷമെന്നും ഷി ജിന്‍പിങ് പ്രതികരിച്ചു. ഇന്ത്യയുടെയും ചൈനയുടെയും പ്രതിനിധികള്‍ ഉഭയകക്ഷി ചര്‍ച്ച തുടരും. അതേസമയം, ലഡാക് അതിര്‍ത്തിയിലെ പിന്മാറ്റം സൈന്യം തീരുമാനിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി  പറഞ്ഞു.

Xi Jinping modi india china relation