പേജർ സ്ഫോടനം: റിൻസന്റെ കമ്പനിക്കു സ്ഫോടനവുമായി ബന്ധമില്ല; ബൾഗേറിയ

ലെബനൻ ആക്രമണത്തിൽ ഉപയോഗിച്ച പേജറുകളൊന്നും നോർട്ടയോ മറ്റു കമ്പനികളോ ബൾഗേറിയയിലേക്ക് ഇറക്കുമതി ചെയ്യുകയോ അവിടെനിന്നു കയറ്റുമതി ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ബൾഗേറിയയുടെ സ്റ്റേറ്റ് സെക്യൂരിറ്റി ഏജൻസിയായ ഡിഎഎൻഎസ് പറഞ്ഞു.

author-image
Vishnupriya
New Update
cds
Listen to this article
0.75x 1x 1.5x
00:00 / 00:00

സോഫിയ: ലെബനനിൽ ഹിസ്ബുല്ല നേതാക്കളടക്കം കൊല്ലപ്പെട്ട പേജർ സ്ഫോടനങ്ങളിൽ മലയാളി റിൻസൻ ജോസിന്റെ കമ്പനിയായ നോർട്ട ഗ്ലോബൽ ലിമിറ്റഡിനു പങ്കില്ലെന്ന് ബൾഗേറിയൻ അന്വേഷണ ഏജൻസി. ലെബനൻ ആക്രമണത്തിൽ ഉപയോഗിച്ച പേജറുകളൊന്നും നോർട്ടയോ മറ്റു കമ്പനികളോ ബൾഗേറിയയിലേക്ക് ഇറക്കുമതി ചെയ്യുകയോ അവിടെനിന്നു കയറ്റുമതി ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ബൾഗേറിയയുടെ സ്റ്റേറ്റ് സെക്യൂരിറ്റി ഏജൻസിയായ ഡിഎഎൻഎസ് പറഞ്ഞു.

റിൻസനോ നോർട്ടയോ പേജറുകൾ വാങ്ങുകയോ വിൽക്കുകയോ ചെയ്തിട്ടില്ല. റിൻസൻ അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ലെന്നും ഡിഎഎൻഎസ് വ്യക്തമാക്കി. ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിലാണ് റിൻസൻ്റെ കമ്പനി പ്രവർത്തിക്കുന്നത്. കമ്പനിയെ കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയെന്ന് ബൾഗേറിയൻ അധികൃതർ അറിയിച്ചു. വയനാട് മാനന്തവാടി സ്വദേശിയായ റിൻസൺ ജോസിൻ്റെ സോഫിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന നോർട്ട ഗ്ലോബൽ ലിമിറ്റഡ് കമ്പനി കൈമാറിയ പേജറുകളാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം.

lebanon pager blast