സാൻഫ്രാൻസിസ്കോ :അമേരിക്കയിൽ വൻനാശം വിതച്ച് ബോംബ് ചുഴലിക്കാറ്റ്. വടക്കുപടിഞ്ഞാറൻ തീരത്തു വീശിയടിച്ച ചുഴലിക്കാറ്റിൽ രണ്ടുപേർ മരണപ്പെടുകയും അഞ്ചുലക്ഷത്തിലധികംപേർ ഇരുട്ടിലാവുകയും ചെയ്തു . മരങ്ങൾ വീണും ഇലക്ട്രിക് പോസ്റ്റുകൾ വീണും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വളരെ പെട്ടന്ന് തന്നെ സ്വഭാവം മാറുന്ന ചുഴലിക്കാറ്റുകളാണ് ബോംബ് ചുഴലിക്കാറ്റ് എനംക്ലാവിൽ 70 മൈൽ വേഗതയിൽ വീശിയടിച്ച ചുഴലിക്കാറ്റ് സിയാറ്റിൽ പ്രദേശത്ത് 45 മുതൽ 55 മൈൽ വരെ വീശി.ചുഴലിക്കാറ്റിന്റെ ശക്തി ബുധനാഴ്ച്ച പുലർച്ചെ 1:00ന് ശേഷം കുറഞ്ഞതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
വരും ദിവസങ്ങളിൽ ഏകദേശം 50 മില്ലിബാറോ അതിൽ കൂടുതലോ മഴ ഈ പ്രദേശങ്ങളിൽ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം.വരുന്ന ദിവസങ്ങളിൽ എല്ലാം തന്നെ വടക്കുപടിഞ്ഞാറൻ പസഫിക്കിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്നു വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു