ടേക്ക് ഓഫിനിടെ എൻജിൻ കവർ തെറിച്ചു വീണു; ബോയിങ് വിമാനം അടിയന്തിരമായി തിരിച്ചിറക്കി,ആളപായമില്ല

ബോംബ് പൊട്ടിയതു പോലെയാണ് എൻജിൻ കവർ പൊട്ടിത്തെറിച്ചപ്പോൾ ആദ്യം തോന്നിയതെന്ന് യാത്രക്കാർ മാധ്യമങ്ങളോടു പറഞ്ഞു.

author-image
Rajesh T L
Updated On
New Update
boing

ബോയിങ് വിമാനത്തിന്റ എൻജിൻ കവർ ഇളകി വീണപ്പോൾ

Listen to this article
0.75x 1x 1.5x
00:00 / 00:00

വാഷിങ്ടൺ: ടേക്ക് ഓഫിനിടെ എൻജിൻ കവർ ഇളകി വീണ് ചിറകിലിടിച്ചതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. സൗത്ത് വെസ്റ്റേൺ എയർലൈൻസിന്റെ ബോയിങ് 737-800 വിമാനത്തിന്റെ എൻജിൻ കവറാണ് ഇളകി വീണത്. യുഎസിലെ കൊളറാഡോയിലുള്ള ഡെവൻവർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് വിമാനം ഹൂസ്റ്റണിലേക്കു പറക്കുന്നതിനെയാണ് അപകടം. 135 യാത്രക്കാരും 6 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. 10,3000 അടി (3,140 മീറ്റർ) വരെ ഉയർന്നശേഷമാണ് വിമാനം തിരിച്ചിറക്കിയത്.

സംഭവത്തിന്റെ  വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. യാത്രക്കാർ പകർത്തിയ വിഡിയോയിൽ വിമാനം തിരിച്ചിറക്കുന്നതിനിടെ കീറിപ്പോയ എൻജിൻ കവർ കാറ്റിൽ പറന്നുയരുന്നത്  കാണാൻ സാധിക്കും . ബോംബ് പൊട്ടിയതു പോലെയാണ് എൻജിൻ കവർ പൊട്ടിത്തെറിച്ചപ്പോൾ ആദ്യം തോന്നിയതെന്ന് യാത്രക്കാർ മാധ്യമങ്ങളോടു പറഞ്ഞു. സംഭവത്തിൽ ചില യാത്രക്കാർ, ക്രൂ അംഗങ്ങളോട് തർക്കിച്ചതായി റിപ്പോർട്ട് ഉണ്ട് . നിരന്തരമായി ബോയിങ് വിമാനങ്ങൾ  അപകടത്തിൽപെടുന്നതിനെതിരെ വ്യാപക വിമർശനമുയരുന്നുണ്ട്.

Boeing plane engine cover emergency landing