നൈജീരിയയിൽ ബോട്ട് അപകടത്തിൽപ്പെട്ട് 60 മരണം

ബോട്ടിലുണ്ടായിരുന്ന 160ഓളം പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. വടക്കൻ നൈജറിലാണ് സംഭവം. അപകട കാരണം വ്യക്തമല്ല.

author-image
anumol ps
New Update
drown

 


മയ്ദുഗുരി: നൈജീരിയയിൽ ബോട്ട് അപകടത്തിൽപ്പെട്ട് 60 പേർ മരിച്ചു. ഒരു ഉത്സവത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. അപകട സമയത്ത് ബോട്ടിൽ 300ലധികം ആളുകൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ബോട്ടിലുണ്ടായിരുന്ന 160ഓളം പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. വടക്കൻ നൈജറിലാണ് സംഭവം. അപകട കാരണം വ്യക്തമല്ല.

നൈജർ നദിയിൽ ചൊവ്വാഴ്ച രാത്രി അപകടത്തിൽപ്പെട്ട ബോട്ടിൽ കൂടുതലും ഉണ്ടായിരുന്നത് സ്ത്രീകളും കുട്ടികളുമായിരുന്നു എന്നാണ് വിവരം. ആഫ്രിക്കയിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ നദിയാണ് നൈജർ നദി. വാർഷിക മൗലൂദ് ആഘോഷം കഴിഞ്ഞ് മുണ്ടിയിൽ നിന്ന് ഗബാജിബോയിലേക്ക് മടങ്ങുകയായിരുന്ന ബോട്ടാണ് അപകടത്തിൽ പെട്ടതെന്നും രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്നും മോക്‌വ ലോക്കൽ ഗവൺമെന്റ് ഏരിയ ചെയർമാൻ ജിബ്രിൽ അബ്ദുല്ലാഹി മുറേഗി പ്രസ്താവനയിൽ പറഞ്ഞു. 

 

boat accident nigeria