ചെറുബോട്ടിൽ മീൻപിടിക്കാൻ എത്തിയവരെ ആക്രമിച്ച് കൂറ്റൻ തിമിംഗലം. അമേരിക്കയിലെ ഹാംപ്ഷെയറിൽ 23 അടി നീളമുള്ള ബോട്ടിനെ തിമിംഗലം തലകീഴായി മറിച്ചിടുകയായിരുന്നു. ആക്രമണത്തില്‍ ബോട്ടിലുണ്ടായ രണ്ടുപേർ നടുകടലിലേക്ക് തെറിച്ചുവീണു.
ചൂണ്ടയിട്ട് മീൻപിടിക്കുന്നതിനിടെ അപ്രതീക്ഷിതമായിട്ടാണ് തിമിംഗലം ഉയർന്നുപൊന്തിയത്. ബോട്ടിലുണ്ടായ മീനുകളെ അകത്താക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ബോട്ടിന്റെ മുൻവശം കടലിലേക്ക് താഴ്ത്തുകയായിരുന്നു. ഇതോടെ ബോട്ട് മറിയുകയും അതിനകത്ത് ഉണ്ടായിരുന്ന ജോർജ് പാക്വിറ്റ, കെന്നി എന്നിവർ കടലിൽ വീഴുകയും ചെയ്തു.
സംഭവം നടക്കുമ്പോൾ സമീപത്ത് മറ്റ് ചില ബോട്ടുകളും സമീപം ഉണ്ടായിരുന്നു . അവരാണ് കടലിൽ വീണവരെ രക്ഷിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.